ലണ്ടന്‍ : മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യുകെയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദി. കോണ്‍ഗ്രസ്സുകാരാണ് യഥാര്‍ത്ഥ കള്ളന്മാര്. തനിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും ലളിത് മോദി ട്വിറ്ററിലൂടെ ആരോപിച്ചു.
നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്നാണ് രാഹുലും സംഘവും ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പകപോക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ എപ്പോഴാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. കോണ്‍ഗ്രസ് പകപോക്കുകയാണ്.
തനിക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ രാഹുലിനെതിരെ യുകെ കോടതിയെ സമീപിക്കും. തെളിവുകളുമായി അദ്ദേഹത്തിന് യുകെയിലെ കോടതി കയറി ഇറങ്ങേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ലളിത് മോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ 2010 മുതല്ലളിത് മോദി ലണ്ടനിലാണ്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ ലളിത് മോദിയെ കുറിച്ചും രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി, ഇവരുടെ എല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെ. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു. ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിലാണ് സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: