ന്യൂദല്‍ഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. രാവില 11.30നാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാകും ഇവിടെ നടക്കുക.
അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ നിലപാട് എന്താണെന്നും ഇന്ന് അറിയാനാകും. കര്‍ണാടകയ്ക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
രാഹുലിനെ അയോഗ്യനാക്കാന്‍ ഇടയാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതല്ലാതെ ഇതുവരെ മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ല. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: