തിരുവനന്തപുരം: ചേങ്കോട്ടുകോണംശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും എട്ടാം തീയതി തുടക്കം കുറിച്ച ശ്രീരാമ നവമി രഥയാത്രയുടെ മുപ്പത്തിമൂന്നാമത് വര്‍ഷത്തെ പരിക്രമണം തിരുവനന്തപുരം ജില്ലയില്‍ പ്രയാണം തുടങ്ങി.
ശ്രീ നീലകണ്ഠ ഗുരുപാദര്‍ ചേങ്കോട്ടുകോണം ശ്രീ രാമദാസാശ്രമത്തില്‍ 1920ല്‍ ശ്രീ രാമനവമി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഗുരുപാദരുടെ അനുഗ്രഹശിസ്സുകളോടെ സ്വാമി സത്യാനന്ദ സരസ്വതി 32 വര്‍ഷം മുന്‍പ് ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട് വിശ്വശാ ന്തി മന്ത്രവുമായിട്ടാണ് ശ്രീ രാമനവമി രഥയാത്രയ്‌ക്ക് തുടക്കം കുറിച്ചത്.
ഇത്തവണത്തെ രഥ യാത്ര മാര്‍ച്ച് എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര തന്ത്രി ഗോവിന്ദ അഡിഗ പകര്‍ന്നു നല്‍കിയ ഭദ്രദീപം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി രഥത്തില്‍ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്.
രഥയാത്ര ദക്ഷിണ കര്‍ണാടകത്തിലൂടെ കേരളത്തില്‍ പ്രവേശിച്ച് ഭക്തരുടെ രാമമന്ത്ര ധ്വനി യുണര്‍ന്ന സ്വീകരണത്തോടെ നഗര ഗ്രാമ മലയോര വീഥികളിലൂടെ ക്ഷേത്ര… ആശ്രമങ്ങളിലൂടെ പ്രയാണം തുടരുന്നു. ഇന്ന് പുലര്‍ച്ചെ കന്യാകുമാരി ദേവീദര്‍ശനത്തിനും സാഗരപൂജയ്‌ക്കും ശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച ശ്രീരാമരഥത്തിന് അനന്തപുരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണമാണ് ഒരുക്കിയത്.
രഥയാത്ര നഗരത്തിലെ ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, പാച്ചല്ലൂര്‍ നാഗമല ശാസ്താ ക്ഷേത്രം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്ദന്‍കോട് ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ പരിക്രമണത്തിന് ശേഷം ശ്രീകാര്യം ഇളംകുളം ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിക്കും (മാര്‍ച്ച് 28ന് ) നാളെ രാവിലെ ഇളംകുളം ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അലിയാവൂര്‍ എള്ളുവിള ദേവീക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളീക്ഷേത്രം എന്നിവിടങ്ങളിലെ പരിക്രമണത്തിനു ശേഷം വൈകുന്നേരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും. യാത്രയിലുടനീളം രഥ യാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥ പാദര്‍ ഭക്തര്‍ക്ക് വിഭൂതി നല്‍കി ആശിര്‍വദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: