തൃശൂര്‍:പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി ഏഴ് കൊലപാതകങ്ങള്‍ നടത്തി, മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന് എന്ന കുറ്റവാളിക്ക് ബുധനാഴ്ച സാഫല്യത്തിന്റെ ദിവസമായി.അഭിഭാഷക കൂടിയായ മകള്‍ കോടതിയില്‍ വാദിച്ച് തരപ്പെടുത്തിയ പരോളിന്റെ ഫലത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കിടന്നിരുന്ന റിപ്പര്‍ ജയാനന്ദന് തൃശൂരില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വടക്കുന്നാഥനെ സാക്ഷിയാക്കി റിപ്പര്‍ ജയാനന്ദന് മകളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മകളോട് അങ്ങേയറ്റം ഒരു അച്ഛന്റെ വാത്സല്യത്തോടെ ചേര്‍ന്ന് നിന്നു.
പൊലീസ് സുരക്ഷയോടെയാണ് റിപ്പര്‍ ജയാനന്ദന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. അടുത്തബന്ധുക്കള്‍ മാത്രമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിന് സംബന്ധിച്ചത്. അഭിഭാഷകയായ മകള്‍ കാര്‍ത്തികയെ വിവാഹം കഴിക്കുന്നത് പൊലീസുകാരന്റെ മകനാണെന്നത് വിധിയുടെ വൈപരീത്യമായിരിക്കാം. മരുമകനും അഭിഭാഷകന് തന്നെ. രണ്ടു ദിവസം പരോള്‍ കിട്ടിയെങ്കിലും വീട്ടില്‍ ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന സങ്കടം റിപ്പര്‍ ജയാനന്ദന് ഉണ്ട്. അതിന് പൊലീസ് അനുവദിക്കാതിരുന്നത് ജയാനന്ദന്റെ സുരക്ഷയെ കരുതിയാണ്. കാരണം ഏഴ് കൊലപാതകം നടത്തിയ റിപ്പര്‍ ജയാനന്ദന് ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ പരോളിലിറങ്ങിയ ആദ്യ ദിവസം രാത്രി പൊലീസ് വിയ്യൂര്‍ ജയിലില്‍ തന്നെ തിരിച്ചുകൊണ്ടുപോയി. പക്ഷെ അന്ന് കുറച്ച് നേരം ഭാര്യ ഇന്ദിരയോടും രണ്ട് പെണ്മക്കളോടും വര്‍ത്തമാനം പറഞ്ഞ് ചെലവഴിക്കാന്‍ കഴിഞ്ഞത് റിപ്പര്‍ ജയാനന്ദന് എന്നും സൂക്ഷിക്കാനുള്ള ഓര്‍മ്മയായി മാറും.
വിരലടയാളം പതിയാതിരിക്കാന്‍ കയ്യില്‍ സോക്സ് ധരിച്ചാണ് കുറ്റകൃത്യം ചെയ്യുക. സിനിമയില്‍ നിന്നാണ് കുറ്റകൃത്യങ്ങള്‍ പഠിച്ചത്. രണ്ട് തവണ ജയില്‍ ചാടിയിട്ടുണ്ട്.
മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട റിപ്പര്‍ ജയാനന്ദന് ഇപ്പോള്‍ 17 വര്‍ഷത്തെ തടവിന് ശേഷം പരോള്‍ അനുവദിച്ചത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. പക്ഷെ ഏഴ് പേരെ കൊന്ന ആളായതിനാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാല്‍ വീട്ടില്‍ അന്തിയുറങ്ങാന്‍ പൊലീസ് സമ്മതിച്ചില്ല. പകരം വൈകുന്നേരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ എത്തിച്ചു.
ഇതിനിടെ റിപ്പര്‍ ജയാനന്ദനെക്കുറിച്ച് ഒരു ജേണലിസ്റ്റ് നിധീഷ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയാണ്. ഏഴ് കൊലപാതകങ്ങളില്‍ അഞ്ചിലും ജയാനന്ദന് വിട്ടയയ്ക്കപ്പെടുകയായിരുന്നുവെന്നും പല കേസുകളിലും പൊലീസ് തന്നെ പ്രതിയാക്കുകയാണെന്നും റിപ്പര്‍ ജയാനന്ദന് പറഞ്ഞതായി നിധീഷ് എന്ന ജേണലിസ്റ്റ് വെളിപ്പെടുത്തുന്നു.
ജയാനന്ദന്റെ ഭാര്യ ഇന്ദിരയെ ഒരു അഭിഭാഷകന് ബലാത്സംഗം ചെയ്യുകയുണ്ടായി. കീര്‍ത്തി, കാശ്മീര എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് ജയാനന്ദന് ഉള്ളത്. അതില്‍ കീര്‍ത്തി അഭിഭാഷകയായി. കാശ്മീര ഡോക്ടറാകാന്‍ പഠിക്കുന്നു. കീര്‍ത്തിയെ വിവാഹം കഴിക്കുന്നത് ഒരു പൊലീസുകാരന്റെ മകനാണ്. ഇയാളും അഭിഭാഷകനാണ്. ഇരുവരും നിയമം പഠിക്കുമ്പോഴാണ് പ്രണയിച്ചത്. അതാണ് വിവാഹത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: