തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗം പല കാരണങ്ങള്‍കൊണ്ട് യുഡിഎഫില്‍ നിന്നും അകലുകയാണെന്ന് അഡ്വ. ജയശങ്കര്‍. ആഗോള തലത്തില്‍ ശക്തിപ്പെടുന്ന ഇസ്ലാമിക തീവ്രവാദം ഇതിന് ഒരു സുപ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
യുഡിഎഫില്‍ മുസ്ലിംലീഗിനുള്ള അപ്രമാദിത്വവും ക്രിസ്ത്യന്‍ സമുദായത്തെ അകറ്റിയിട്ടുണ്ട്. കത്തോലിക്ക സഭ അകലാന്‍ മോദി തുടര്‍ഭരണം നേടിയതുമൂലമുള്ള ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്.
പെട്ടെന്നൊന്നും മാറുന്ന സമുദായമല്ല ക്രിസ്ത്യന്‍ സമുദായം. പക്ഷെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ടുകള്‍ കേരളത്തില്‍ ഇടത്പക്ഷത്തെ സഹായിച്ചു. പക്ഷെ ഇപ്പോള്‍ ഇരുമുന്നണികളോടും ക്രിസ്ത്യന്‍ സമുദായത്തില്‍ അമര്‍ഷമുണ്ട്. – ജയശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: