ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തി പോസ്റ്റര്‍ പ്രരിപ്പിച്ച സംഭവത്തില്‍ വ്യാപകമായി കേസെടുത്ത് പൊലീസ്. സംഭവത്തില്‍ ആറു പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നല്‍ പോസ്റ്ററുകളില്‍ അച്ചടിശാലകളുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മോദിക്കെതിരേ അപകീര്‍ത്തികരമായ വാചകങ്ങളായിരുന്നു പോസ്റ്ററില്‍. സംഭവത്തിനു പന്നില്‍ ആം ആദ്മി പ്രവര്‍ത്തകരാണെന്ന് സൂചനയുണ്ട്. എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഒരു വാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ വാഹനത്തില്‍ നിന്ന് പോസ്റ്ററുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രിന്റിങ് പ്രസ് ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: