ന്യൂദല്‍ഹി: ഹിന്ദു ഉത്സവങ്ങള്‍ക്ക് ഹിന്ദു ആചാരങ്ങള്‍ ഒന്നൊന്നായി കയ്യൊഴിയുന്ന കമ്പനികളുടെ പരസ്യങ്ങള്‍ക്കെതിരെ പോരാടി വിജയം വരിച്ചതിനെക്കുറിച്ച് എഴുത്തുകാരി ഷെഫാലി വൈദ്യ. മൂന്ന് വര്‍ഷം മുന്‍പ് ഹിന്ദു ഉത്സവങ്ങള്‍ക്ക് കമ്പനികള്‍ നല്കുന്ന പരസ്യങ്ങളില്‍ പൊട്ടു തൊട്ട പെണ്‍കുട്ടിയും ദീപങ്ങള്‍ കത്തിക്കുന്ന പെണ്‍കുട്ടിയും എല്ലാം പതിവായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനികള്‍ ഹിന്ദു ഉത്സവത്തിന് മാത്രം പെണ്‍കുട്ടികളെ ഹൈന്ദവ ആചാരങ്ങളില്‍ നിന്നും അകറ്റുന്ന പരസ്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന് തുടങ്ങി. ആദ്യം പൊട്ടു തൊടുന്ന പെണ്‍കുട്ടികള്‍ പരസ്യങ്ങളില്‍ നിന്നും ഒഴിവായി. ദീപങ്ങളും പരസ്യങ്ങളില്‍ നിന്നും ഒഴിവായി. ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങളായ ദീപങ്ങളും കോലങ്ങളും പൂക്കളും പൊട്ടുകളും പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. തനിഷ്ക്, മലബാര്‍ ജ്വല്ലേഴ്സ്, റിലയന്‍സ് ട്രെന്‍ഡ്സ്, ഫാബ് ഇന്ത്യ, പിഎന്‍ജി ജ്വല്ലേഴ്സ് എല്ലാം ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങളെ പടികടത്തുന്ന പരസ്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.
ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല (#NoBindiNoBusiness ) എന്ന ക്യാമ്പെയിന് പിന്നിലെ വസ്തുതകള്‍ വിവരിച്ച് ഷെഫാലി വൈദ്യ:
എന്നാല്‍ ഇതിനെതിരെ തങ്ങള്‍ പോരാട്ടം തുടങ്ങിവെച്ചതായി ഷെഫാലി വൈദ്യ പറയുന്നു. അതിനായി അവര്‍ ഒരു ഹാഷ്ടാഗും സൃഷ്ടിച്ചു. ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല (#NoBindiNoBusiness ) എന്നായിരുന്നു ഈ ഹാഷ്ടാഗ്. ഇതില്‍ കമ്പനികള്‍ പേടിച്ചു. ഹിന്ദു ഉത്സവങ്ങളുടെ പരസ്യങ്ങളില്‍ ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ബിസിനസ് കിട്ടില്ലെന്ന് അവര്‍ ഭയന്നു.
പതിയെ പരസ്യങ്ങളില്‍ പൊട്ടും (ബിന്ദി), ദീപങ്ങളും പൂക്കളും അലങ്കാരങ്ങളും കോലങ്ങളും തിരിച്ചുവരാന്‍ തുടങ്ങി. ഇപ്പോള്‍ മലബാര്‍ ജ്വല്ലേഴ്സായാലും തനിഷ്കായാലും റിലയന്‍സ് ട്രെന്ഡ്സായാലും ഫാബ് ഇന്ത്യയായാലും പിഎന്‍ജി ജ്വല്ലേഴ്സായാലും ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങള്‍ അവരുടെ പരസ്യത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത് നിസ്സാരവിജയമല്ലെന്നും ഈ കാമ്പയിന് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഷെഫാലി വൈദ്യ പറയുന്നു.
ഞാന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല, എന്റെ അമ്മയും അങ്ങിനെ തന്നെ തുടങ്ങി ഹിന്ദു പെണ്‍കുട്ടികള്‍ തന്നെ ഹൈന്ദവ ധര്‍മ്മങ്ങള്‍ക്കെതിരായ നിലപാടുകളുമായാണ് മുന്നിലേക്ക് വരുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ ആധുനിക വനിതകളാകാന്‍ മത്സരിക്കുന്നതുപോലെ തോന്നും.- ഷെഫാലി വൈദ്യ ഹിന്ദു സമുദായത്തില്‍ തന്നെയുള്ള മാറ്റങ്ങളെക്കുറിച്ച് പറയുന്നു.
എന്നാല്‍ ബക്രീദിന് അനധികൃതമായി മൃഗങ്ങളെ വെട്ടുന്നത് മൂലമുള്ള പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചോ ക്രിസ്മസ് ആഘോഷത്തിന് ആയിരക്കണക്കിന് മരങ്ങള്‍ കടലാസ് നക്ഷത്രങ്ങളും മെഴുകുതിരികളും മറ്റും ഉണ്ടാക്കാന്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും ആരും മിണ്ടില്ലെന്നും ഷെഫാലി വൈദ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: