ചെന്നൈ: രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തപ്പോള്‍ തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ കുടുംബമായി ധനുഷ്-ഐശ്വര്യ മാറും എന്ന് എല്ലാവരും കരുതി. എന്നാല്‍ 18 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിയുന്നതായി ഇവര്‍ പ്രഖ്യാപിച്ചപ്പോള്‍ ധനുഷ് ആരാധകരുടെയും രജനീകാന്ത് ആരാധകരുടെയും മനസ്സ് തകര്‍ന്നു.
പരിഹരിക്കാനാവാത്ത അഭിപ്രായഭിന്നതകളാണ് വഴി പിരിയാന്‍ കാരണം എന്നാണ് പറയപ്പെട്ടിരുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും ധനുഷും ഐശ്വര്യയും പല കുടുംബ ച്ചടങ്ങുകളിലും മക്കള്‍ക്കായി ഒന്നിച്ച് പങ്കെടുത്തു. ഇതിനിടയില്‍ ഇരുവരും വിവാഹമോചനം വേണ്ടെന്നു വെച്ചെന്നും അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്ത വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു. വീണ്ടും ഇരുവരും ഒന്നുചേരുമെന്ന് ധനുഷ് , രജനീകാന്ത് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബയില്‍വാന്‍ (ഫയല്വാന്) രംഗനാഥന് തന്റെ യുട്യൂബ് ചാനലില്‍ വെടിപൊട്ടിച്ചത്. സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം യുട്യൂബ് ചാനലുമായി ഇറങ്ങിയിരിക്കുകയാണ് ഫയല്വാന് രംഗനാഥന്.
നടി മീനയുമായി ലിവ് ഇന്‍ റിലേഷന്ഷിപ്പിലോ അതല്ലെങ്കില്‍ പരസ്പരം വിവാഹം കഴിച്ചോ ധനുഷ് ഒന്നിച്ച് ജീവിക്കുമെന്നാണ് ഫയല്വാന് രംഗനാഥന് യുട്യൂബ് ചാനലില്‍ പുറത്തുവിട്ട വാര്‍ത്ത. ഇതോടെ രംഗനാഥനെതിരെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഭര്‍ത്താവ് മരണപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്ന നടി മീനയെ ഇങ്ങിനെ അപമാനിക്കരുതായിരുന്നു എന്നാണ് പലരും ഉയര്‍ത്തിയ വിമര്‍ശനം. മീനയോ, ധനുഷോ ഈ ഗോസിപ്പിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റുസ്സോ ബ്രദേഴ്സ് നിര്‍മ്മിച്ച ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുകയാണ് ധനുഷ്. ഈയിടെ സ്കൂള്‍ ടീച്ചറായി ധനുഷ് പ്രത്യക്ഷപ്പെടുന്ന വാത്തി എന്ന ചിത്രം ബോക്സോഫീസില്‍ പണം വാരുമ്പോള്‍ തന്നെ നല്ല ചിത്രമെന്ന പേര് കൂടി നേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: