ഹൈദരാബാദ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കുന്ദ്ല കവിതയെ തിങ്കളാഴ്ച 10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു. ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യ ലൈസന്‍സ് നല്‍കിയതിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കവിതയെ ചോദ്യം ചെയ്യുന്നത്.
കവിതയുമായി ബന്ധപ്പെട്ട മദ്യക്കമ്പനിയ്ക്കാണ് അരവിന്ദ് കെജ്രിവാളിന്റെ അനുയായിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വന്‍ തുക കൈക്കൂലി വാങ്ങി മദ്യലൈസന്‍സ് നല്‍കിയതെന്ന് ആരോപണം നിലനില്ക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രം 9.15 വരെ തുടര്‍ന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് കാരന് അരുണ്‍ രാമചന്ദ്രന് പിള്ള നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ ചോദ്യം ചെയ്യുന്നത്. കവിതയുടെ ഓഡിറ്റര്‍ ഗോരന്റ്ല ബുചി ബാബുവിനെയും ചോദ്യം ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച ഏതാനും മണിക്കൂര്‍ നേരം പിള്ളയെയും കവിതയെയും ചോദ്യം ചെയ്ത ശേഷം ഇഡി പിള്ളയെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 3 വരെ ഇയാളെ ജുഡീഷ്യല്‍ റിമാന്റില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
ദല്‍ഹിയില്‍ എത്തിയാണ് കവിത ഇഡി ഓഫീസില്‍ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കല്‍ അനുസരിച്ചും ചോദ്യം ചെയ്യുന്നുണ്ട്. വനിതാ ഇഡി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യിരുന്നു. കവിത, പിള്ള, ബുചി ബാബു എന്നിവരെ തനിയെ തനിയും ഒന്നിച്ചും ഇരുത്തി പല റൗണ്ട് ചോദ്യം ചെയ്തിരുന്നു.
ഏറ്റവുമൊടുവില്‍ മാര്‍ച്ച് 11നാണ് കവിത ഇഡിയ്ക്ക് മുന്പില് ഹാജരായത്. അന്ന് ഒമ്പത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കവിത വീണ്ടും തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരായത്. പിള്ള പ്രതിനിധീകരിക്കുന്ന സൗത്ത് ഗ്രൂപ്പ് എന്ന മദ്യ ഗ്രൂപ്പുമായി കവിതയ്ക്ക് ഇടപാടുകള്‍ ഉണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്. ഏകദേശം 100 കോടി രൂപയാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് സൗത്ത് ഗ്രൂപ്പ് കൈക്കൂലിയായി നല്‍കിയത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐ കവിതയെ ഹൈദരാബാദില്‍ ചോദ്യം ചെയ്തിരുന്നു. മനീഷ് സിസോദിയ ഉള്‍പ്പെടെ 12 പേരെയാണ് ഈ മദ്യലൈസന്‍സ് കൈക്കൂലി കേസില്‍ ഇഡി ബന്ധപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: