കൊച്ചി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇപ്പോള്‍ അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലയില്‍ പുരോഗതി ഉണ്ടായത്.
തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളെജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണഅ ആശപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു.
നടന് ഗണേഷ് കുമാറിന്റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെയും ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ നിന്നുംമെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: