പനജി: കളിക്കാര്‍ ഒരുങ്ങും മുന്‍പ് ഫ്രീക്കെടുത്ത് ഗോളാക്കിയെന്ന വിവാദത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിര് സ്ഥാനത്തായിരുന്നു ബെംഗളൂരു എഫ്സി. പ്ലേ ഓഫില്‍ അന്ന് സുനില്‍ ഛേത്രിയെടുത്ത കിക്ക് ഗോളായപ്പോള്‍ കളംവിട്ട ബ്ലാസ്റ്റേഴ്സ് റഫറിയിങ്ങിനെതിരെ കടുത്ത ആരോപണവുമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ബെംഗളൂരുവും പറയുന്നു റഫറിയിങ് അടിമുടി മാറ്റണമെന്ന്.
ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബെംഗളൂരു എഫ്സി സിഇഒ പാര്‍ഥ് ജിന്‍ഡാലാണ് എടികെ മോഹന്‍ ബഗാനോടുള്ള ഫൈനല്‍ തോല്‍വിക്കു ശേഷം റഫറിയിങ്ങിനെ വിമര്‍ശിച്ചത്. റഫറിമാരുടെ ചില തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്) സംവിധാനം അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഫൈനലില്‍ റഫറിമാരുടെ ചില തീരുമാനങ്ങള്‍ ഞെട്ടിച്ചു. ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. തീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായതിനാല്‍ ഈ തോല്‍വി വേദനിപ്പിക്കുന്നു, ജിന്‍ഡാല്‍ കുറിച്ചു.
ബെംഗളൂരുവിന്റെ തോല്‍വി ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരാണ്. റഫറിയിങ്ങിനെക്കുറിച്ചുള്ള ബെംഗളൂരു സിഇഒയുടെ പ്രസ്താവന കൂടി പുറത്തുവന്നതോടെ അന്നത്തെ മത്സരം ഓര്‍മ്മിപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഹ്ലാദ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: