ഗുവാഹത്തി : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് അസമിലുള്ളതായി സൂചനകള്‍. ഇയാള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരകിയാണ്. അമൃത്പാല്‍ സിങ് രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിച്ച നിലയിലായിരുന്നു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അമൃത്പാലിന്റെ സഹായികളായ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പോലീസ് നടത്തിയ തെരച്ചിലില്‍ വെടിയുണ്ടകളും കൃപാണ്‍ അടക്കമുള്ള ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അസമില്‍ അമൃത്പാല്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സഹായികളായ നാലുപേരെ വിമാനമാര്‍ഗം ദിബ്രുഗഢിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മുപ്പതോളം പോലീസുകാരും അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ സാമ്പത്തിക കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്ന അടുത്ത സഹായി ദല്‍ജീത് സിങ് കല്‍സിയെ ഹരിയാനയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഞായറാഴ്ചയാണ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചാബിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രദേശത്ത് കടുത്ത ജാഗ്രതാനിര്‍ദ്ദേശങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ്, ജലന്ധര്‍ എന്നിവിടങ്ങളിലെ ക്രമസമാധാന നില തൃപ്തികരമാണെന്ന് ജലന്ധര്‍ റൂറല്‍ എസ്എസ്പി സ്വര്‍ണദീപ് സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: