മുംബൈ: ഇന്ത്യ-ആസ്ത്രേല്യ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ നാടകീയ ജയം. മൂന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി. രോഹിത് ശര്‍മ്മ വിശ്രമത്തിലായതിനാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ നിശ്ചത 50 ഓവറില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റ്സ്മാന്മാര് ചീട്ടുകൊട്ടാരും പോലെ ആസ്ത്രേല്യയ്ക്ക് മുന്പില് തകര്‍ന്നു
. ഇഷാന് കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന് കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മാന്‍ ഗില്ലിനെ (20) സ്റ്റാര്‍ക്ക് ലബുഷെയ്നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ (25)- രാഹുല്‍ സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്കി. അഞ്ചിന് 83 എന്ന നിലയിലേക്ക് ഓസീസ് വീണെങ്കിലും രാഹുല്‍- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ജഡേജ അഞ്ച് ഫോര്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് എത്തിയ ഓസ്ട്രേലിയ 35.4 ഓവറിലാണ് 188 റൺസിന് എല്ലാവരും പുറത്തായത്. മൂന്ന് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. . 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷൊഴികെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല.ഷമിക്കും സിറാജിനും പുറമെ രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവ് ഹാർദിക്ക് എന്നിവർ ഓരൊ വിക്കറ്റും നേടി
. ബാറ്റിങ്ങിനിറങ്ങി രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡ് (5) പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. തുടർന്ന് മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിനെ പിടിച്ചു നിർത്തി. 77-മത്തെ റൺസിൽ സ്മിത്തിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.മാർണസ് ലെബുഷെയിനെ കൂട്ടുപിടിച്ച് മാർഷ് ഓസിസിന്റെ സ്കോറിങ്ങിൽ വേഗത കൂട്ടി. ഒടുവിൽ ജഡേജയുടെ പന്തിൽ മാർഷ് വീണു.
20 ഓവറിൽ 129-2 എന്ന നിലയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കെയാണ് മാർഷിനെ പുറത്താക്കിയത്.പിന്നീട് കേവലം 59 റൺസെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകൾ ഓസ്ട്രേലിയക്ക് നഷ്ടമായത്. ഓസിസിന്റെ അഞ്ച് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ലെബുഷെയിൻ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12)ഗ്ലെൻ മാക്സ്വെൽ(8), മാർക്കസ് സ്റ്റോയിനിസ് (5), സീൻ അബോട്ട് (0), ആദം സാമ്പ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മിച്ചൽ സ്റ്റാർക്ക് നാല് റൺസുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: