കോഴിക്കോട്: കേരളത്തിലെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ നേര് ചിത്രമായി പാലക്കാട് മാറിയിരിക്കുകയാണെന്ന് യുവമോര്‍ച്ച. പോലീസ് സ്റ്റേഷന് വളഞ്ഞ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പ്രതികളെ മോചിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്, സി പി എമ്മിന് കീഴടങ്ങിയ പോലീസ് കേരളത്തിന് നാണക്കേടാണെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. സി പി എം ആക്രമണത്തില്‍ വെട്ടേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരായ ദിനേഷും, വിഷ്ണുവും, വിഷ്ണുവിന്റ അമ്മ പാര്‍വതിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഈ ആക്രമണത്തിലെ പ്രതികളെയാണ് പോലീസ് സ്റ്റേഷന് വളഞ്ഞ് സി.പി.എമ്മുകാര്‍ മോചിപ്പിച്ചത് .കഴിഞ്ഞവര്‍ഷം യുവമോര്‍ച്ച പ്രവര്‍ത്തകനായ അരുണ്‍കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലെ സി പി എം ക്രിമിനലുകള്‍ തന്നെയാണ് വീണ്ടും മാരകായുധങ്ങളുമായി യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചത്.
സി പി എമ്മിന്റെ ഭരണതുടര്‍ച്ചയുടെ ഹുങ്കില്‍ സിപിഎം,ഡിവൈഎഫ്ഐ ഗുണ്ടകള്‍ ജില്ലയിലും പോലീസ് സ്റ്റേഷനിലും അഴിഞ്ഞടുകയാണെന്നും പ്രഫുല്‍ കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.പഴമ്പാലക്കോട് ജനതയുടെ സമാധാനം തകര്‍ക്കുന്ന ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ പോലീസും ജില്ലാ ഭരണകൂടവും തയ്യാറാവണമെന്നും അല്ലാത്തപക്ഷം യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: