കോഴിക്കോട്: “കാവിയുമുടുത്ത്, ഒരു സന്യാസിയെപ്പോലെ ജീവിച്ച, സംഗീതത്തെ മാത്രം തപം ചെയ്ത് ജീവിച്ച വ്യക്തിയാണ് കീരവാണി”- ഓസ്കാര്‍ പുരസ്കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന സംഗീതസംവിധായകന്‍ കീരവാണിയെക്കുറിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍. മമ്മൂട്ടി നായകനായ ‘സൂര്യമാനസം’ എന്ന സിനിമയ്‌ക്ക് സംഗീതം നല്‍കിയത് കീരവാണിയാണ്. വരികള്‍ എഴുതിയത് കൈതപ്രവും. ഹാര്‍മോണിയത്തില്‍ എപ്പോഴും മൂകാംബിക ദേവിയുടെ പടം വെച്ചിട്ടുണ്ടെന്നും സദാ പ്രാര്‍ത്ഥനാനിരതനാണെന്നും കൈതപ്രം പറയുന്നു.
“കാഷായ വസ്ത്രധാരിയായി ഇരിയ്‌ക്കും. വരികള്‍ നല്‍കി സിനിമയിലെ സിറ്റുവേഷന്‍ പറഞ്ഞുകൊടുത്താല്‍ അതിന് ഏറ്റവും അനുയോജ്യമായ ട്യൂണ്‍ തന്നെ ഹാര്‍മോണിയത്തില്‍ നിന്നും കീരവാണി കൊണ്ടുവരും. പിന്നെ സംഗീതത്തെ മാത്രം തപം ചെയ്തുള്ള, വേറൊന്നിനെക്കുറിച്ചും ചിന്തയില്ലാത്ത വ്യക്തിയാണ്.” – കൈതപ്രം പറയുന്നു.
കീരവാണി ഒരു കാലത്ത് അഞ്ചുവര്‍ഷത്തോളം ഭാര്യയില്‍ നിന്നകന്ന് ക്ഷേത്രത്തില്‍ മാത്രം ഉറക്കം പതിവാക്കിയ ഒരു ജീവിതം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അത് ജ്യോത്സ്യന്റെ പ്രവചനപ്രകാരമായിരുന്നു. ഭാര്യയുമായി അടുത്ത് ജീവിച്ചാല്‍ ഭാര്യ മരിയ്‌ക്കുമെന്നും അതുകൊണ്ട് അഞ്ച് വര്‍ഷക്കാലം ഭാര്യയുമായി അകന്ന് ജീവിക്കണമെന്നുമായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇക്കാലയളവില്‍ കാഷായമുടുത്ത് പ്രാര്‍ത്ഥന മാത്രമായി ജീവിച്ച വ്യക്തിയായിരുന്നു കീരവാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: