തിരുവനന്തപുരം: ഓസ്ക്കര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംഗീതസംവിധായകന് എംഎം കീരവാണി പറഞ്ഞത്, ‘കാര്‍പ്പെന്റേഴ്സിനെ’ കേട്ടാണ് താന്‍ വളര്‍ന്നത്. ഇപ്പോള്‍, ഇതാ ഓസ്കാറിനോടൊപ്പം.’ എന്നാണ്
റിപ്പോര്‍ട്ടു ചെയ്ത ചില മലയാളം മാധ്യമങ്ങള്‍ ‘കീരവാണി ആശാരിമാരുടെ തട്ടുമുട്ടും കേട്ടാണ് വളര്‍ന്നതെന്നാണ് വാര്‍ത്ത കൊടുത്തത്. ആശാരിപ്പണിയെക്കുറിച്ചല്ല കീരവാണി പറഞ്ഞത് . പ്രശസ്ത അമേരിക്കന്‍ പോപ്പ് ബാന്‍ഡായ ‘ദ കാര്‍പെന്റേഴ്സിനെ’ പരാമര്‍ശിക്കുകയായിരുന്നു കീരവാണി.
കാര്‍പ്പന്റേഴ്സ് ബാന്‍ഡിന്റെ പ്രശസ്തമായ ട്രാക്കുകളിലൊന്നായ ‘ടോപ്പ് ഓഫ് ദ വേള്‍ഡ്’ രാഗത്തില്‍ രണ്ട് വരികള്‍ പാടുകയും ചെയ്തു.
സഹോദരങ്ങളായ കാരെന് കാര്‍പെന്ററും റിച്ചാര്‍ഡ് കാര്‍പെന്ററും അടങ്ങുന്ന വളരെ വിജയകരമായ അമേരിക്കന്‍ സംഗീത ജോഡിയായിരുന്നു ദ കാര്‍പെന്റേഴ്സ്. സുഗമമായ ഹാര്മോണികള്ക്കും കാരെന്റെ വേറിട്ട ശബ്ദത്തിനും റിച്ചാര്‍ഡിന്റെ സങ്കീര്‍ണ്ണമായ ക്രമീകരണങ്ങള്‍ക്കും പേരുകേട്ട കാര്‍പെന്റേഴ്സ് 1970 കളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന അതുല്യമായ ശബ്ദം പ്രപഞ്ചം സൃഷ്ടിച്ചു. പോപ്പ് മുതല്‍ സോഫ്റ്റ് റോക്ക് വരെയുള്ള ഗാനരചയിതാക്കളും സംഗീതജ്ഞരും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച ബ്രാന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: