ചെന്നൈ: സത് സംഗമയുടെ അഭിമുഖ്യത്തില്‍ ആറ്റുകാല്‍ മഹോത്സവത്തോടനുന്ധിച്ച് നടക്കുന്ന സമൂഹ പൊങ്കാല മീനംമ്പാക്കം എഎം ജെയിന് കോളേജിന് എതിര്‍വശത്തുള്ള ബിന്നി മില്‍സ് ഗ്രൗണ്ടില്‍ വെച്ച് ഡോ.സുനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. അയിരക്കണക്കിന് ദേവി ഭക്തരാണ് തമിഴ്നാട്ടില്‍ അമ്മക്കു മുമ്പില്‍ പൊങ്കാല സമര്‍പ്പിച്ച് സായൂജ്യമടഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കൊറോണ നിയന്ത്രണം ഉള്ളതിനാല്‍ പൂജാ ചടങ്ങുകള്‍ മാത്രമായിരുന്നു പൊങ്കാല നടത്തിയിരുന്നത്. ഇത്തവണ വിപുലമായ സജീകരണങ്ങളാണ് പൊങ്കാല സമര്‍പ്പിക്കാന്‍ വന്നവര്‍ക്ക് ഭാരവാഹികള്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. സുനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്. മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ പ്രശസ്ത നര്‍ത്തകി ഗോപികാവര്‍മ്മ പ്രകാശനം ചെയ്തു.
രാവിലെ 5.30ന് ഗണപതിഹോമം, വൃക്ഷ പൂജ, ഗോപൂജ, നാഗപൂജ, എന്നിവക്ക് ശേഷം ദേവീപൂജ ആരംഭിച്ചു. തുടര്‍ന്ന് 10.30ന് പൊങ്കാല ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നതിന് ശേഷം പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയവരുടെ അടുപ്പുകളിലേക്ക് തീ പകര്‍ന്നു. പൊങ്കാല നിവേദ്യം, ദീപാരാധന, അന്നദാനം എന്നിവയും നടന്നു. കൈരളി കലാ സംഘം നംഗനല്ലൂര്‍ അവതരിപ്പിച്ച ചെണ്ടമേളം, ഗായകന് മുരളിയുടെ നേതൃത്വത്തില്‍ ഭക്തി ഗാനമേള, സത്സംഗമ ആദ്ധ്യാത്മിക സമതിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ പാരായണം എന്നിവയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: