കൊച്ചി : ലൈഫ് മിഷന് അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. രവീന്ദ്രന് നല്കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് കേന്ദ്ര ഏജന്‍സി വീണ്ടും ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ രവീന്ദ്രനെ പത്തര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലിലാണ് ഒന്നുകൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി ഇഡിക്ക് മൊഴി നല്‍കിയത്. കൂടാതെ കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കര്‍ അപ്പീല്‍ നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: