തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുപ്പുകള്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന ചുടുകട്ടകള്‍ (ഇഷ്ടിക) ശേഖരിച്ച് ചൊവ്വാഴ്ച തന്നെ മാറ്റാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്ന് മേയര്‍ ആര്യ. ഈ ദൗത്യത്തില്‍ സഹായിക്കാന്‍ ഡിവൈഎഫ്ഐക്കാരും രംഗത്തുണ്ടെന്ന് മേയര്‍ പറഞ്ഞു.
ചൊവ്വാഴ്ച തന്നെ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് കല്ലുകള്‍ മാറ്റും. ഇത്തരമൊരു പ്രവര്‍ത്തി കോര്പ്പറേഷന് നടത്തുന്നുവെന്ന് അറിഞ്ഞ് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്ഐ ആണെന്ന് മേയർ പറഞ്ഞു.
ചുടുകട്ടകൾ ശേഖരിക്കുന്നതിനായി നഗരസഭ വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന മുഴുവൻ ചുടുകല്ലുകളും നഗരസഭ ശേഖരിക്കും. ഈ ശേഖരിക്കുന്ന കല്ലുകൾ ലൈഫ് മിഷൻ ഭവന പദ്ധതിയ്ക്കായി ഉപയോഗിക്കാനുമാണ് തീരുമാനം. കല്ലുകൾക്കായി 10 അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ റിപ്പോർട്ടർ ചാനലിനോട് പ്രതകരിച്ചു.
ഭക്തര്‍ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാന്‍ അവര്‍ക്ക് എല്ലാ അവകാശവമുണ്ട്. എന്നാല്‍ അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 330 പ്രകാരം തങ്ങൾക്കാണെന്നും നഗരസഭ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: