കണ്ണൂര്‍: പ്രായപുര്ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കി എന്ന പേരില്‍ ഏഷ്യാനെറ്റിനെതിരായ നീക്കത്തിനു പിന്നില്‍ സ്വന്തം റിപ്പോര്‍ട്ടറും എന്ന ആരോപണം ശക്തമാകുന്നു. ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സാനിയോയാണ് സംശയത്തിന്റെ നിഴലില്‍. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെയും മുന്‍ എം എല്‍എ കെ.കെ.ലതികയുടെ മകന് ജൂലിയസ് നികിതാസിന്റെ ഭാര്യയ്ാണ് സാനിയോ. ഏഷ്യാനെറ്റിനെതിരെ പരാതി നല്കിയ പി വി അന്‍വറിനൊപ്പം സാനിയോയും ജൂലിയസും നില്ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ജൂലിയസാണ് അന്‍വറിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നൗഫല്‍ വി. യൂസഫ് ലഹരിക്കടിപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് ചെയ്ത രഹസ്യ റിപ്പോര്‍ട്ടുകള്‍ സാനിയോ ആണ് ഭര്‍ത്താവ് വഴി അന്‍വറിന് എത്തിച്ചത് എന്നതാണ് ആരോപണം. ഷൂട്ട് ചെയ്ത എല്ലാ ടേപ്പുകളും എത്തിച്ചുകൊടുത്തു.സ്വന്തം സ്ഥാപനത്തെ രാഷ്ട്രീയ പ്രീതിക്കായി ഒറ്റുകയായിരുന്നു സാനിയോ എന്നതാണ് ആക്ഷേപം.സാനിയോയുടെ ഫേസ് ബുക്കില്‍ സിപിഎംനേതാക്കളുമായി മാത്രം നില്ക്കുന്ന, അവരെ മാത്രം പുകഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമേയുള്ളൂ.
തനിക്കെതിരെ വാര്‍ത്തകള്‍ ചെയ്ത മാധ്യങ്ങള്‍ക്കെതിരെ രോഷവുമായി ഇരിക്കുന്ന അന്‍വര്‍ എന്ത് കിട്ടിയാലും ആയുധമാക്കുമെന്ന് ഉറപ്പാണല്ലോ. ജനുവരി 15 നു തന്നെ ഇതു സംബന്ധിച്ച് അന്‍വര്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘ഇത്തവണ സഭയില്‍ നമ്മക്കൊരു ഒന്നൊന്നര ചോദ്യമുണ്ട്.ഒന്ന് രണ്ട് മാപ്രകളേ എറിഞ്ഞിടാനുണ്ട്’ എന്നതായിരുന്നു പോസ്റ്റ്.
ഏഷ്യാനെറ്റിനെ ഉള്ളില്‍നിന്നു തന്നെ ഒറ്റിയതാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ എഴുതിയിരുന്നു. അതു ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയും ചിത്രങ്ങളും.
സന്ദീപ് വാചസ്പതി എഴുതിയ കുറിപ്പ്
”സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും പിന്നീടും സൈന്യം അടക്കമുള്ള സര്‍ക്കാര്‍ ജോലിയിലേക്ക് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു. അതിന്റെ കാരണം ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് ഇപ്പൊള്‍ മനസ്സിലായിട്ടുണ്ടാവും. ‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന് ഭീഷണി മുഴക്കിയത് അന്‍വര്‍ച്ചാ ആയിരുന്നെങ്കിലും പണി വന്നത് എവിടെ നിന്നായിരുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. കണ്ണൂര്‍, കോഴിക്കോട് വഴി അത് നിലമ്പൂര്‍ എം.എല്‍.എ ഓഫീസിലെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ വന്ന് വെറുതെ വീഴും എന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടോ?
പിറന്ന നാടിനെ ഒറ്റിക്കൊടുക്കാന്‍ മടിക്കാത്തവര്‍ക്ക് എന്ത് തൊഴില്‍ ധര്‍മ്മം. അവര്‍ പാല് തരുന്ന കൈയ്ക്ക് തന്നെ കൊത്തും. അത് കൊണ്ട്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ തന്നെ വാങ്ങണോ എന്ന് ചിന്തിക്കുക. കള്ളന് കപ്പലില്‍ തന്നെ ആയത് കൊണ്ട് കേസ് അന്വേഷണത്തിന് പോലീസിനും അധികം മിനക്കെടേണ്ടി വരില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്. വാര്‍ത്തയില്‍ കൃത്രിമം കാണിച്ചവരെ തിരക്കി പിണറായി പൊലീസ് വരുമ്പോള്‍ യഥാര്‍ത്ഥ പ്രതിയിലേക്കുള്ള വഴി തന്നെ കാണിച്ചു കൊടുക്കണം. തിരുവനന്തപുരത്ത് നിന്ന് പോകുമ്പോള്‍ കോഴിക്കോട് കഴിഞ്ഞാണ് കണ്ണൂര്‍. മറക്കരുത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: