തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ടാപ്പിംഗ് കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കത്തികൊണ്ട് മുറിവേറ്റ് മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് ഉപദ്രവിക്കുകയും ചെയ്തത് ഭാര്യാമാതാവ് മോളി തടഞ്ഞു. ക്ഷുഭിതനായ അനീഷ് മോളിയുടെ കൈ കടിച്ചു മുറിവേൽപ്പിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്താനായി റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് വയറിന് ചുറ്റും കുത്തുന്നതായി ആംഗ്യം കാണിച്ചു. ഇതിനിടയിൽ ഒരു കുത്ത് വയറ്റിൽ കൊള്ളുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: