ലഖ്നൗ: ഗുണ്ടാനേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരിയുടെ മകനായ ജയിലില്‍ കഴിയുന്ന എംഎല്‍എ അബ്ബാസ് അന്‍സാരിയുടെ രണ്ട് നിലയുള്ള അനധികൃത വീട് പൊളിച്ച് യോഗി ആദിത്യനാഥ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മൂന്ന് മാസമായി ജയിലില്‍ കഴിയുകയാണ് എംഎല്‍എ അബ്ബാസ് അന്‍സാരി, ജയില്‍ ഇരുന്ന് കൊണ്ട് പുറത്ത് പണം പിടിച്ചുപറി ആസൂത്രണം ചെയ്തുവെന്ന കേസിലും എംഎല്‍എ അബ്ബാസ് അന്‍സാരി കുറ്റക്കാരനാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.
മൗ ജില്ലയിലെ ദക്ഷിണ് തോലയിലെ ജഹാംഗീര്ബാദിലുള്ള ഇരുനിലക്കെട്ടിടമാണ് പൊളിച്ചത്. ശക്തമായ പൊലീസ് കാവലിലായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചത്. ഈ വീടിന് അധികൃതരുടെ നിയമപരമായ അനുമതിഇല്ലായിരുന്നു.
മുക്താര്‍ അന്‍സാരിയും അദ്ദേഹത്തിന്റെ മക്കളായ അബ്ബാസ് അന്‍സാരി, ഉമര്‍ അന്‍സാരി എന്നിവരുടെ പേരിലുള്ളതാണ് ഈ ഇരുനില വീട്. കഴിഞ്ഞ ദിവസം പൊളിക്കല്‍ പ്രക്രിയ ആരംഭിച്ചെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ നിര്‍ത്തിവെച്ചിരുന്നു. അത് പിന്നീല് ആരംഭിച്ചു. 80 ലക്ഷം രൂപയുടെ സ്വത്ത് നേരത്തെ പിടിച്ചെടുത്തിരുന്നതായി സിറ്റി മജിസ്ട്രേറ്റ് പറഞ്ഞു. മറ്റാരുടെയോ ഭൂമിയിലാണ് വീട് പണിതിരുന്നതെന്ന് പറയുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്പ്രകാരമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചതെന്ന് പറയുന്നു.
സ്ഥലമുടമയുടെ ഭാഗത്ത് നിന്നും ഡിസംബര്‍ 17ന് ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാറിനും പൊലീസ് സൂപ്രണ്ട് അവിനാശ് പാണ്ഡെയ്ക്കും പരാതി ലഭിച്ചിരുന്നു. ഈ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഇതില്‍ നിന്നാണ് മറ്റൊരാളുടെ കെട്ടിടം കയ്യേറിയാണ് മുക്താര്‍ അന്‍സാരിയുടെ മക്കള്‍ വീട് പണിതതെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: