തിരുവനന്തപുരം:ആറ് വര്‍ഷമായി യുവജന കമ്മീഷന് അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്താ ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യുവജന കമ്മീഷനായി ചെലവഴിച്ചത് 1.14 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം എന്നിവയ്ക്ക് ഒരു കോടി രൂപയും ഓഫീസ് ചെലവുകള്‍ക്കായി 14.27 ലക്ഷം രൂപയും ചെലവാക്കി.
ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കരാര്‍ വാഹനമാണ് കമ്മീഷന് അധ്യക്ഷ ഉപയോഗിക്കുന്നത്. ഓഫീസ് ആവശ്യത്തിന് വേണ്ടിയും കാറുകള്‍ വാടകക്കെടുത്തു. ഇവയ്ക്ക് രണ്ടിനും കൂടി 2021-22ല്‍ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ് ഫീസായി 52000 രൂപ, യാത്രാ അലവന്‍സിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പര്‍ അലവന്‍സ് 21,990 രൂപ എന്നിങ്ങനെയും നല്‍കിയെന്ന് മന്ത്രി പറഞ്ഞു. ഔദ്യോഗികവാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ കരാര്‍ വാഹനമാണ് ചിന്ത ജെറോം ഉപയോഗിക്കുന്നത്.
എന്‍.ഷംസുദ്ദീന്, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവരുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാന് നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ചിന്താ ജെറോമിന്റെ ശമ്പളക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: