ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജി(50) യുമാണ് അറസ്റ്റിലായത്. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് കനാവനി ഗ്രാമത്തിലെ രണ്ടുപേർ പൊലീസിൽ പരാതി നൽകുകായിരുന്നു.
ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാൻ ഭൂമിയും ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നത്രെ. 20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തെളിവായി ദമ്പതികളിൽനിന്ന് ബാങ്ക് രേഖകളും സോഷ്യൽ മീഡിയ ചാറ്റുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: