കൊച്ചി : വര്‍ഷങ്ങള്‍ക്കുശേഷം കലാലയ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് ആഗ്രഹിക്കാത്തവരും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ വീണ്ടും സ്വപ്നം കാണാത്തവരുമായി ആരെങ്കിലുമുണ്ടോ. വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരത്തിലൊരു മടങ്ങിപ്പോക്ക് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി.
സമൂഹ മാധ്യമങ്ങളിലൂടെ ഒരു വീഡിയോ ആയാണ് മമ്മൂട്ടി ആ തിരിച്ചുപോക്ക് നല്‍കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ചിത്രം ആദ്യമായി നല്‍കിയത് മഹാരാജാസ് കോളേജ് മാഗസീനിലാണ്. അതിന്റെ ചിത്രം പങ്കുവെയ്ക്കുകയും ഇതില്‍ മമ്മൂട്ടി എന്ന മഹാനടന് ഇല്ല, ചെമ്പ് എന്ന ദേശത്തു നിന്നും കായല്‍ കടന്ന് കോളേജിലേക്ക് എത്തിയ മുഹമ്മദുകുട്ടിയെന്ന ചെറുപ്പക്കാരനാണ്.
മുഹമ്മദുകുട്ടി കഥകളേയും കഥാപാത്രങ്ങളേയും അടുത്തറിയുകയും സ്വപ്നാടനം നടത്തുകയും ചെയ്ത സ്ഥമാണിത്. ഈ കലാലയത്തിലേക്ക് സിനിമാ ഷൂട്ടിങ്ങിനായി വരേണ്ടി വരുമെന്ന് അന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അതും സംഭവിച്ചു. കാലം മാറും, കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ കോളേജ് മാഗസീനിലെ ചിത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയത്തിലെത്തിലേക്ക് എത്തിയശേഷം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മൊബൈലില്‍ പകര്‍ത്തിയ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വീഡിയോ അവസാനിക്കുന്നത്.
വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടിട്ടുള്ളത്. ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: