പാലക്കാട്: കത്തിയെരിയുന്ന വേനലില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ നഗരത്തിലെത്തുന്ന യാത്രക്കാരും കാക്കത്തണലിനായി അലയുകയാണ്. നഗരത്തിലെ പ്രധാന കവലകളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് ബസ് കാത്തുനില്‍ക്കല്‍ അല്‍പ്പം കഠിനമാണ്. താരേക്കാട്, എച്ച്പിഒ, എല്‍ഐസി ജങ്ഷന്, മേഴ്സി ജങ്ഷന്, ബിഒസി റോഡ് ജങ്ഷന്, പാലാട്ട് ജങ്ഷന്, ചക്കാന്തറ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് വെയിലുകൊള്ളേണ്ട സ്ഥിതിയുണ്ടാക്കുന്നത്.
ചിലയിടങ്ങളില്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉണ്ടായിട്ടും ബസുകള്‍ നിര്‍ത്തുന്നതിലെ അശാസ്ത്രീയതയാണ് യാത്രക്കാര്‍ക്ക് വെയിലുകൊള്ളേണ്ട സ്ഥിതിയുണ്ടാക്കുന്നത്. കുളപ്പുള്ളി സംസ്ഥാനപാത കടന്നുപോകുന്ന മേഴ്സി കോളേജ് ജങ്ഷനില്‍ കോട്ടായി, മേലാമുറി, പാലക്കാട്, തിരുനെല്ലായി റോഡുകളില്‍ ഒരിടത്തും കാത്തിരിപ്പുകേന്ദ്രങ്ങളില്ല.
മൂന്നു പ്രമുഖ സ്കൂളുകളും ഒരു കോളേജുമുള്ള കവലയില്‍ വൈകിട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് യാത്രക്കാര്‍ക്കു പുറമെ വെയിലേറ്റ് വാടുന്നത്. രണ്ട് സ്കൂളുകളുള്ള താരേക്കാട് ജങ്ഷനിലും വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ എക്കാലവും വെയിലുകൊള്ളേണ്ടതുണ്ട്. ഒലവക്കോട് ജങ്ഷനില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തും ക്രൗണ്‍ ഹോട്ടലിനു മുന്നിലും കാത്തിരിപ്പുകേന്ദ്രങ്ങളുള്ളതൊഴിച്ചാല് ചുണ്ണാമ്പുത്തറ റോഡിലും മലമ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തും വെയിലും മഴയും കൊള്ളണം യാത്രക്കാര്‍ക്ക്. എന്നാല്‍ സമീപത്ത് ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമാകുമ്പോഴാണ് യാത്രക്കാര്‍ക്ക് ഇത്തരം ദുരവസ്ഥയുള്ളത്.
സ്റ്റേഡിയം സ്റ്റാന്റിന്റെ മുന്‍വശത്തും പിന്‍വശത്തും ബസുകള്‍ നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ക്ക് വെയില് കൊള്ളണമെന്നിരിക്കെ സ്റ്റാന്റിനു മുന്നിലുണ്ടായിരുന്ന ഹൈടെക് കാത്തിരിപ്പുകേന്ദ്രം വര്‍ഷങ്ങള്‍ക്കു മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ കോട്ടമൈതാനം ചിറ്റൂര്‍ റോഡ്, ജില്ലാ ആശുപത്രി സ്റ്റോപ്പ്, മുനിസിപ്പല്‍ സ്റ്റാന്റ്, സായ് ജങ്ഷന് എന്നിവിടങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉപയോഗശൂന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: