Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാതൃഭാഷ: വിദ്യാഭ്യാസത്തിന്റെ അടിത്തറ

കുട്ടികള്‍ക്കു മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഞങ്ങള്‍ പിന്തുണയ്‌ക്കുകയും സുഗമമാക്കുകയും ചെയ്യുന്നു

Janmabhumi Online by Janmabhumi Online
Feb 27, 2023, 11:44 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ധര്‍മ്മേന്ദ്ര പ്രധാന്‍

കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി

വിവിധ പ്രദേശങ്ങളിലായി നിരവധി ഭാഷകള്‍ സംസാരിക്കുന്ന ബഹുഭാഷാ രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും പതിനായിരത്തിലധികം പേര്‍ സംസാരിക്കുന്ന മറ്റ് 99 ഭാഷകളും കൂടാതെ, ചെറിയ ഭാഷാ സമൂഹങ്ങളില്‍ സംസാരിക്കുന്ന മറ്റ് നിരവധി ഭാഷകളും മാതൃഭാഷകളും ഇന്ത്യയിലുണ്ട്. നാം ഒന്നിലധികം ഭാഷകള്‍ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ അന്തര്‍ലീനമായ ഗുണമാണ്. ഭാഷകള്‍ നമ്മെ ഒന്നിപ്പിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമ്മുടെ വൈവിധ്യങ്ങള്‍ മാത്രമാണ് ദൃശ്യമാകുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ നാം ഒന്നാണ്. ഈ നാനാത്വത്തെ നാം ഏകത്വത്തില്‍ ആഘോഷിക്കുന്നു.

ഫെബ്രുവരി 21-ന് ആഘോഷിച്ച അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ്, ‘ബഹുഭാഷാ വിദ്യാഭ്യാസം – വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചായിരുന്നു. യുനെസ്‌കോയുടെ നയത്തിന് അനുസൃതമായി, മാതൃഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ബോധ്യം ഞങ്ങള്‍ വീണ്ടും ഉറപ്പ് നല്‍കുന്നു. ഇത് എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്‌കാരികവും വിജ്ഞാനപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ അവബോധം വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു.

കുട്ടികള്‍ക്കു മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഞങ്ങള്‍ പിന്തുണയ്‌ക്കുകയും സുഗമമാക്കുകയും ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസ നയം വന്നതിന് ശേഷം, അധ്യയന ഭാഷ എന്തായിരിക്കുമെന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സമ്പൂര്‍ണ്ണ വിദ്യാഭ്യാസമല്ല, ഭാഷയാണ് വിദ്യാഭ്യാസത്തിന്റെ മാധ്യമമെന്ന ശാസ്ത്രീയ വസ്തുത ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. വളരെയധികം ‘ബുക്കിഷ്’ അറിവില്‍ കുടുങ്ങിയ ജനങ്ങള്‍ പലപ്പോഴും ഈ വ്യത്യാസം ഗ്രഹിക്കുന്നതില്‍ പരാജയപ്പെടുന്നു. കുട്ടിക്ക് അനായാസം പഠിക്കാന്‍ കഴിയുന്ന ഏത് ഭാഷയായാലും അത് അധ്യയന മാധ്യമമായിരിക്കണം. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ബഹുഭാഷാവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപനത്തിലും പഠനത്തിലും ഭാഷയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്നതിനും വേണ്ടി വാദിക്കുന്നു. മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ വിദ്യാഭ്യാസം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രധാന ഘടകമായിരിക്കണം എന്നതിനാല്‍, മാതൃഭാഷയുടെ ഉപയോഗം ഉള്‍പ്പെടുത്തുന്നതിനുള്ള ആജീവനാന്ത തുല്യതാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഈ നയത്തിലൂടെ കഴിയും.

പാഠ്യപദ്ധതിയിലും ക്ലാസ് മുറിയിലും മാതൃഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. കോളനിവല്‍ക്കരണത്തിന്റെ നീണ്ട കാലഘട്ടത്താല്‍,  നാം ഇന്ത്യന്‍ ഭാഷകളെയും അവയുടെ സമ്പന്നമായ ഭാഷാ പാരമ്പര്യങ്ങളെയും അവഗണിച്ചു. നാം നമ്മുടെ മനസ്സിനെ കോളനിവല്‍ക്കരണ – അടിമത്ത മനോഭാവത്തില്‍ നിന്ന് മുക്തരാക്കുകയും, കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള നമ്മുടെ സ്വന്തം പാത സൃഷ്ടിക്കുകയും വേണം. എന്‍ഇപി 2020 ബാല്യകാല പരിപാലനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിനും, എല്ലാ ഇന്ത്യന്‍ ഭാഷകളിലും പഠിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.

നമ്മുടെ സ്വത്വത്തിന്റെ അടിസ്ഥാന ഘടകവും, വ്യക്തിത്വങ്ങളുടെ അവിഭാജ്യ ഘടകവുമായ യഥാര്‍ത്ഥ മാധ്യമം മാതൃഭാഷയാണ്. നമ്മുടെ നിലനില്‍പ്പിന്റെ സമ്പന്നമായ സാംസ്‌കാരിക ഘടന വഹിക്കുന്നതിനാല്‍ ഒരിക്കലും അത് നഷ്ടപ്പെടുത്തരുത്. വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ബഹുഭാഷാവാദത്തിന്റെ സാധ്യതകള്‍ എത്രയെന്ന് ആജീവനാന്ത പഠന വീക്ഷണത്തില്‍ നിന്നും, വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരാളുടെ മാതൃഭാഷയില്‍ അറിവും വിവരങ്ങളും സ്വായത്തമാക്കാനോ ഉപയോഗിക്കാനോ  കഴിയാത്തത് വ്യക്തിത്വത്തിന്റെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും വികാസത്തെ പരിമിതപ്പെടുത്തും. മാതൃഭാഷയിലുള്ള കുട്ടികളുടെ പഠനം പിന്തുണയ്‌ക്കാന്‍ മാതാപിതാക്കളെയും പരിചരിക്കുന്നവരെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കണം. അതുവഴി അവരുടെ മാതൃഭാഷ സ്‌കൂളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം വികസിക്കും. ഇത് പഠിതാക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ അക്കാദമിക സാക്ഷരത വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ആശയങ്ങള്‍ മനസ്സിലാക്കാനും മറ്റ് ഭാഷകള്‍ പഠിക്കാനും സഹായിക്കും.

ഇന്ത്യയുടെ ബഹുഭാഷാ സ്വഭാവത്തിന് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതിയില്‍ നിരവധി ഭാഷകള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിരവധി ഭാഷകള്‍ ഉള്‍പ്പെടുത്തുന്നത് അധിക ഭാരമായി കണക്കാക്കുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാതൃഭാഷയിലൂടെയുള്ള പ്രാഥമിക പഠനം കുട്ടിയുടെ വൈജ്ഞാനിക കഴിവുകളെ മികച്ച രീതിയില്‍ വികസിപ്പിക്കുകയും അടിസ്ഥാന സാക്ഷരതാ കഴിവുകള്‍ നേടുന്നതിനും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മാതൃഭാഷയില്‍ പ്രാഥമിക പാഠങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ അവരുടെ രണ്ടാം ഭാഷയിലൂടെ വിദ്യാഭ്യാസം നേടുന്നവരെ അപേക്ഷിച്ച് മികച്ച വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പടുക്കുന്നു.

ഒരു പ്രത്യേക ഭാഷ മാത്രം അദ്ധ്യയന മാധ്യമമായി ഉപയോഗിക്കുന്നത് പല കുട്ടികളെയും അവരുടെ മാതൃഭാഷയില്‍ നിരക്ഷരരാക്കുന്നു എന്ന് മാത്രമല്ല, ആ ഭാഷയില്‍ തന്നെ കുറഞ്ഞ നേട്ടം കൈവരിക്കുന്നതിലേക്കും നയിക്കുന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന്റെയും വിദ്യാഭ്യാസ മുരടിപ്പിന്റെയും കാര്യത്തില്‍ ഭാഷ പ്രധാന ഘടകമാണ്. നമ്മുടെ രാജ്യത്തിന്റെ സങ്കീര്‍ണ്ണമായ ഭാഷാപരമായ ഭൂപ്രകൃതി അംഗീകരിച്ചുകൊണ്ട്, ക്ലാസ് മുറിയുടെയും പഠിതാക്കളുടെയും ഭാഷയിലുള്ള പ്രാവീണ്യവും അധ്യാപനത്തിലെ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യവും കേന്ദ്രീകരിച്ച് മാതൃഭാഷാധിഷ്ഠിത ബഹുഭാഷാ വിദ്യാഭ്യാസമാണ് ഞങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്. അടിസ്ഥാന ഘട്ടം മുതല്‍ മാതൃഭാഷയില്‍ പ്രത്യേക ഊന്നല്‍ നല്‍കി കുട്ടികളെ വ്യത്യസ്ത ഭാഷകള്‍ പരിചയപ്പെടുത്തും. ഭരണഘടനാ വ്യവസ്ഥകളും, ജനങ്ങളുടെയും പ്രദേശങ്ങളുടെയും കേന്ദ്രത്തിന്റെയും അഭിലാഷങ്ങളും , ബഹുഭാഷാ വിദ്യാഭ്യാസവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത്, ത്രിഭാഷാ നയം നടപ്പാക്കുന്നത് തുടരും. മാതൃഭാഷകളും പ്രാദേശിക/നാട്ടു ഭാഷകളും ഉള്‍പ്പെടുന്ന മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികളുടെയും പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പുകളായിരിക്കും. സ്‌കൂള്‍ വിഷയങ്ങളുടേതുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പാഠപുസ്തകങ്ങള്‍ മാതൃഭാഷകളില്‍ ലഭ്യമാക്കും, മാതൃഭാഷാ മാധ്യമവിദ്യാഭ്യാസം എന്ന ‘അഭിലാഷം’ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.

എല്ലാ ഇന്ത്യന്‍ ഭാഷകളും ഭാരതീയ ഭാഷാപരിവാര്‍ എന്ന ഒരു ഭാഷാ കുടുംബത്തില്‍ പെടുന്നതിനാല്‍ കുട്ടികള്‍ക്ക് മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിക്കുന്നത് എളുപ്പമാണ്. ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകള്‍ പഠിക്കുന്നത് സാഹിത്യത്തിന്റെയും ഇന്ത്യന്‍ വിജ്ഞാന സംവിധാനങ്ങളുടെയും സമ്പന്നമായ ശേഖരങ്ങളിലേക്ക് പ്രവേശനം നല്‍കും. ഇന്ത്യന്‍ ഭാഷാ മാധ്യമത്തിലൂടെയുള്ള പഠനം വിദ്യാഭ്യാസത്തെ ഭാരതത്തില്‍ കൂടുതല്‍ വേരൂന്നിയതാക്കുക മാത്രമല്ല സംസ്‌ക്കാരവും ഭാഷയും അഭേദ്യമായതിനാല്‍ ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യും. മാതൃഭാഷ മാധ്യമമായുള്ള വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിനും ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉത്തേജകമാകും. ഇന്ത്യയുടെ മാതൃഭാഷകളിലൂടെയുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും ഞങ്ങള്‍ ഇടംകൊടുക്കില്ല.

Tags: Dharmendra Pradhan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

India

തമിഴ്നാട്ടിൽ തീരുമാനം എടുക്കുന്നത് മറ്റൊരു ‘ സൂപ്പർ മുഖ്യമന്ത്രി ‘ യെന്ന് ധർമ്മേന്ദ്രപ്രധാൻ ; കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്ന് സ്റ്റാലിൻ

India

‘ദേശീയ വിദ്യാഭ്യാസ നയത്തെ ‘ഹ്രസ്വദൃഷ്ടി’യോടെ കാണരുത്’: സ്റ്റാലിനോട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Main Article

പരീക്ഷാ യോദ്ധാക്കൾ പുനർനിർവ്വചിക്കപ്പെടുന്നു: പരീക്ഷകളുടെ പടക്കളത്തിനുമപ്പുറം

India

ഭരണഘടനയെ അവഹേളിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധ ചെലുത്തുന്നത് ; കുടുംബത്തിന് വേണ്ടി അവർ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നു : ധർമേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

നാട്ടാചാരങ്ങളിലെ ശാസ്ത്രീയത

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

മദ്രാസ് രജിമെന്റല്‍ സെന്റര്‍ കമാണ്ടന്റ് ബ്രിഗേഡിയര്‍ കൃഷ്‌ണേന്ദു ദാസ് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്‌കൃതി ഭവന്‍ സന്ദര്‍ശിച്ചപ്പോള്‍. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സമീപം

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

കോട്ടക്കല്‍ ആര്യവൈദ്യശാലയും ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും  സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍, എയിംസ് ന്യൂദല്‍ഹിയിലെ അഡിഷണല്‍ പ്രൊഫ. ഡോ. ദിനു എസ്. ചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ കൈമാറുന്നു

ഹൃദയചികിത്സയ്‌ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഒപിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍

തലസ്ഥാനത്തെ മെഡിക്കല്‍ കോളജ് ചക്രശ്വാസം വലിക്കുന്നു

കാണ്ഡമാലിൽ സുരക്ഷാ സേനയ്‌ക്ക് വൻ വിജയം ; രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പ്രധാനമന്ത്രിയുടെ വിദേശപര്യടനം നാളെ ആരംഭിക്കും; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies