തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ റിസോര്‍ട്ട് ഉടമയും ചിന്താ ജെറോമും ഭീഷണിപ്പെടുത്തുന്നതായി ആരോപണം. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് സുരക്ഷ നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. കൊട്ടിയം പൊലീസിനോടാണ് വിഷ്ണു സുനില്‍ പന്തളത്തിന് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കൊല്ലത്തെ ആഡംബര റിസോര്‍ട്ടിലെ താമസത്തിന് ചിന്ത ജെറോം 38 ലക്ഷം ചെലവാക്കിയെന്നാണ് വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിന് പരാതി നല്‍കിയത്. കൊല്ല൦ തങ്കശേരിയിലുള്ള ഡിഫോര്‍ട്ട് എന്ന ആയുര്‍വേദ റിസോര്‍ട്ടില്‍ മാസം 20000 രൂപ വാടകനല്കി ഒന്നരവര്‍ഷത്തോളം ചിന്താ ജെറോമും അമ്മയും താമസിച്ചത് വിവാദമാഇകുന്നു. ഇതോടെ ഡിഫോര്‍ട്ട് എന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉടമ ഡാര്വിന് ക്രൂസ് ചിന്ത ജെറോം വർഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ചിന്ത ജെറോമിന്റെ അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് റിസോര്‍ട്ട് ഉടമയുടെ ഭാര്യ ഡോ. ഗീത ഡാർവിൻ ആണ്. ചിന്തയുടെ വരുമാനസ്രോതസ്സ് പരിശോധിക്കണമെന്നും വിഷ്ണു സുനില്‍ പന്തളം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചിന്തയുടെയും റിസോര്‍ട്ടുടമയുടെയും ഭാഗമായുള്ള പാര്ട്ടിക്കാര് തന്നെ മര്‍ദ്ദിച്ചതായും വിഷ്ണു ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പിന്നീട് ചിന്താ ജെറോമും റിസോര്‍ട്ടുടമയും ഉള്‍പ്പെടെ തന്നെ ഭീഷണിപ്പെടുത്തുന്നതായും വിഷ്ണു ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിന് പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിട്ടുണ്ട്. വീണ്ടും തിങ്കളാഴ്ച വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: