ന്യൂദല്‍ഹി : തേജസ് എക്സ്പ്രസ്സിന്റെ പുതിയ മാറ്റങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തേജസിനുള്ളിലെ സീറ്റിന്റെ ചിത്രങ്ങളാണ് കേന്ദ്രമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്.
പരസ്പരം അഭിമുഖമായി ചാരിയിരിക്കാവുന്ന സീറ്റുകളും യാത്രക്കാര്‍ക്കായി മേശപ്പുറത്ത് ഒരു സ്ക്രീനുമുള്ള ട്രെയിനിന്റെ ഉള്‍ഭാഗമാണ് കേന്ദ്രമന്ത്രി പുറത്തുവിട്ടരിക്കുന്നത്. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ഡ് ട്രെയിനാണ് തേജസ് എക്സ്പ്രസ്. ഓട്ടോമാറ്റിക് വാതിലുകളുള്ള ആധുനിക ഓണ്‍ബോര്‍ഡ് സൗകര്യങ്ങളും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: