തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ (വിആര്‍എസ്) പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം. ശമ്പള ചെലവില്‍ നിന്നും 50 ശതമാനം കുറയ്ക്കുന്നതിനായാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ഈ നടപടി.
ഇതുപ്രകാരം 50 വയസ്സ് കഴിഞ്ഞവര്‍ക്കും, 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്. കെസ്ആര്‍ടിസിയുടെ ശമ്പളവും പെന്ഷന് തുകയും നല്‍കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പ് നിര്‍ദ്ദേശം.
നിലവില്‍ 26,000ത്തോളം ജീവനക്കാരാണുള്ളത്. വിആര്‍എസ് എടുക്കുന്ന ജീവനക്കാര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാം. എന്നാല്‍ യൂണിയനുകള്‍ വിഷയത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതും കൂടി അറിഞ്ഞ ശേഷമാകും നടപടി സ്വീകരിക്കുക.
അതേസമയം പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ കെഎസ്ആര്‍ടിസി വരുത്തിയ കുടിശിക ആറ് മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെന്ഷന് പദ്ധതിയിലേക്ക് അടക്കാനായി 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക വകമാറ്റിയിരുന്നു. ഇത് അംഗീകരിക്കാനാവില്ല, എത്രയും പെട്ടന്ന് അടയ്ക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: