ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് 2023 ഫെബ്രുവരി 18 മുതല്‍ 21 വരെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളിലും സിംഗപ്പൂരിലും സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍ ഈ രാജ്യങ്ങളിലെ മന്ത്രിമാരുമായും ഇന്ത്യന്‍ സമൂഹവുമായും കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തും.
മേഖലയിലെ വ്യവസായികളുമായും വിദ്യാര്‍ത്ഥികളുമായും അദ്ദേഹം ആശയവിനിമയം നടത്തും. ഫെബ്രുവരി 15 മുതല്‍ 17 വരെ നടന്ന 12ാമത് ലോക ഹിന്ദി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഫിജിയും ഓസ്ട്രേലിയയിലെ സിഡ്നിയും വി മുരളീധരന് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓസ്ട്രേലിയ, സിംഗപ്പൂര്‍ സന്ദര്‍ശനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: