ആലപ്പുഴ: കളക്ടറ്റേറ്റ് മാര്‍ച്ചെന്ന പേരില്‍ അക്രമം അഴിച്ചുവിട്ട യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. കഴിഞ്ഞ ദിവസം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡും വടവുമെല്ലാം തകര്‍ത്തിരുന്നു. ഇതോടെയാണ് ജി്ല്ലാ പോലീസ് മേധാവി നടപടിക്കൊരുങ്ങിയത്.
സമരത്തിന് ശേഷം ആലപ്പുഴ ഡിസിസി ഓഫീസിലെത്തിയപ്പോള്‍ തല്ലിത്തകര്‍ത്ത ബാരിക്കേഡകളുമായി പോലീസുകാരും എത്തുകയായിരുന്നു. നശിപ്പിച്ചവ നന്നാക്കി തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് അറിയിക്കുകയും ഒപ്പം ഓരോന്നിന് വീതം പിഴ ഈടാക്കുമെന്നും ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ മുഖേന അറിയിക്കുകയായിരുന്നു. അഞ്ച് ബാരിക്കേഡുകളാണ് കോണ്ഗ്രസ്സുകാര് തകര്‍ത്തത്. ഇത് നന്നാക്കുന്നതിനായി 65000 രൂപയും വടം നശിപ്പിച്ചതിന് 5000 രൂപയും പിഴ ഈടാക്കുമെന്നാണ് പോലീസ് അറിയിച്ചത്.
ഇതോടെ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കിത്തരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരിക്കുകയാണ്. ബജറ്റിലെ ഇന്ധന വിലവര്‍ധനക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സമരം നടത്തിയത്. പ്രതിഷേധം മുറുകിയതോടെ ജലപീരങ്കിയും പ്രയോഗിച്ചു. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് പതിവ് സമര രീതി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ബാരിക്കേഡുകള്‍ തല്ലി തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു ശ്രമിച്ചത്.
ഇതോടെ തകര്‍ന്ന ബാരിക്കേഡുകളെല്ലാം പോലീസുകാര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കൊണ്ടുപോയി ഇടുകയും പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ബാരിക്കേഡ് നന്നാക്കിത്തരാമെന്ന് അറിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: