ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഗാനമായ അക്ഷയ് കുമാറിന്റെ മെയിൻ ഖിലാഡി തു അനാരിക്ക് ചുവടുകൾ വെച്ച് മെഗാ പവർ സ്റ്റാർ രാം ചരനും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും.
രാംചരൺന്റെ പുതിയ ചിത്രമായ RC 15ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.
“നന്ദി റാംചരൺ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റർ ജി, നിങ്ങളാണ് മെയിൻ ഖിലാഡി” എന്ന് പ്രസ്താവിച്ചുകൊണ്ട് അക്ഷയ് തന്റെ സോഷ്യൽ മീഡിയയിൽ രണ്ടു പേർക്കും നന്ദി പറഞ്ഞു.
“@അക്ഷയ്കുമാർ സാറിനും @ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! ആസ്വദിച്ചു” എന്ന് റാം ട്വിറ്ററിന് മറുപടി നൽകി.
പി ആർ ഒ : ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: