ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആഗോള നിക്ഷേപകസംഗമത്തില്‍ 5000 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍.
ഏകദേശം 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുതകും. ലഖ്നോവില്‍ നിര്‍മ്മിച്ച യുപിയിലെ ആദ്യ ലുലുമാള്‍ വന്‍വിജയമായിരുന്നു. അവിടെ സുരക്ഷാകാര്യങ്ങളിലും മറ്റും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സര്‍വ്വ പിന്തുണയും നല്‍കിവരുന്നുണ്ട്. ഇതാണ് യുപിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ യൂസഫലിയെ പ്രേരിപ്പിക്കുന്നത്. നോയിഡയില്‍ .പുതിയ ലുലുമാള്‍ വരും. ഹോട്ടലും ഉയരും. 2500 കോടിയാണ് നോയിഡയില്‍ മുടക്കുക.
500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ലുലുഗ്രൂപ്പിന്റെ യുഎഇ പ്രതിനിധികളുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഗോളനിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: