‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്നു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. സംഗീതം- ഷാന്‍ റഹ്മാന്, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്. ‘എന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണന് ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ.മേനോന് നായികയാവുന്നു.
നിഷ സാരംഗ് , ഹരീഷ് പേങ്ങന്,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പിആര്‍ഒ-എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: