അഗര്‍ത്തല:ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്ന് മോദി വിമര്‍ശിച്ചു.
ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, മറ്റ് ചില പാര്‍ട്ടികളും പ്രതിപക്ഷ സഖ്യത്തെ പിന്നില്‍ നിന്ന് സഹായിക്കുന്നുണ്ട്, അവര്‍ നേടുന്ന ഒരോ വോട്ടും ത്രിപുരയുടെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് മോദി പറഞ്ഞു. ഗോമതി ജില്ലയിലെ രാധാകിഷോർപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു.ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ല.നേരത്തെപൊലീസ് സ്റ്റേഷനുകല്‍ സിപിഎം പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. ഇന്ന് ബിജെപി ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ട്. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 5000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു. അഗര്‍ത്തലയില്‍ പുതിയ വിമാനത്താവളം വന്നു. ഓപ്റ്റിക് ഫൈബര്‍, 4ജി സേവനങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തുന്നു. വടക്ക് കിഴക്കന്‍ ത്രിപുരയും തുറമുഖങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ജലപാതകള്‍ നിര്‍മ്മിക്കുകയാണ്. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: