ചെന്നൈ : ഐഎസ്ആര്‍ഒ രൂപകല്‍പ്പന ചെയ്ത റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി-ഡി 2 ) പരീക്ഷണം വിജയകരം. ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പ്പനചെയ്തതാണ് എസ്എസ്എല്‍വി-ഡി 2. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു വിക്ഷേപണം.
മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റ്-2 ഐഎസ്ആര്‍ഒ നിര്‍മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, അമേരിക്കയിലെ അന്റാരിസ് നിര്‍മിച്ച ജാനസ് വണ്‍ എന്നിവയെയാണ് എസ്എസ്എല്‍വി വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നുള്ള 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് നിര്‍മിച്ചത്.
വിദ്യാര്‍ത്ഥിനികള്‍ രൂപകല്‍പ്പനചെയ്ത ഉപകരണങ്ങള്‍ ഇണക്കിയെടുത്ത് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചത് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പെയ്സ് കിഡ്സ് ഇന്ത്യയാണ്. എസ്എസ്എല്‍വികൂടി വന്നതോടെ ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. പിഎസ്എല്‍വിയും ജിഎസ്എല്വിയുമാണ് നിലവിലുള്ള വിക്ഷേപണവാഹനങ്ങള്‍. 56 കോടി രൂപയാണ് നിര്‍മാണച്ചെലവ്. നിര്‍മാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്എസ്എല്‍വിയുടെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: