മോസ്കോ: ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി-പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടര്‍ന്നു പോകുന്നതില്‍ ഇരുവരും സമ്മതം അറിയിച്ചുവെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ബുധനാഴ്ചയാണ് ഡോവലിന്റെ റഷ്യ സന്ദര്‍ശനം തുടങ്ങിയത്. ബുധനാഴ്ച നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള അഞ്ചാമത് മള്‍ട്ടിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗിലും ഡോവല്‍ പങ്കെടുത്തു. ഭീകരവാദത്തിന് വേണ്ടി ഒരു രാജ്യവും അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അഫ്ഗാന് ആവശ്യമുള്ള അവസരങ്ങളിലൊന്നും അവിടുത്തെ ജനതയെ ഇന്ത്യ അവഗണിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡോവല്‍ പറഞ്ഞു.
മൂന്ന് മാസം മുന്‍പ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റഷ്യ സന്ദര്‍ശിച്ചിരുന്നു. വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെ റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: