തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ നികുതി വര്‍ധന സംബന്ധിച്ച് ധന മന്ത്രി ഇന്ന് തീരുമാനം കൈക്കൊള്ളും. ഇന്ധന സെസ്സ് രണ്ട് രൂപയാണെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇത് ഒരു രൂപയാക്കി കുറയ്ക്കണമെന്നാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍. സെസ്സിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിരിക്കുന്നത്.
ഭൂമിയുടെ ന്യായവിലയില്‍ ഇളവുപ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. അതേസമയം നികുതിവര്‍ധനയെച്ചൊല്ലിയുള്ള പ്രതിപക്ഷപ്രതിഷേധത്തിനുള്ള മറുപടിയും ഇന്ന് നല്‍കിയേക്കും. സര്‍ക്കാരിനുനേരെ ജനവികാരം സൃഷ്ടിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായം മന്ത്രിമാര്‍ക്കിടയിലുമുണ്ട്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട് നിര്‍ണായകമാവും. ബജറ്റ് ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടിപറയുന്നതിനുമുമ്പ് നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടക്കും. സിപിഎം സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകൂടി അറിഞ്ഞശേഷമായിരിക്കും ധനമന്ത്രി ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: