ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ചുമതലയേറ്റു. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ടി. രാജ സത്യവാചകം ചൊല്ലിക്കൊത്തു. പിള്ളപ്പാക്കം ബഹുകുടുമ്പി ബാലാജി, കന്ദസാമി കുളന്തൈവേലു രാമകൃഷ്ണൻ, രാമചന്ദ്രൻ കലൈമതി, കെ ഗോവിന്ദരാജൻ തിലകവാടി എന്നിവരുൾപ്പെടെ മറ്റ് നാല് അഭിഭാഷകരും ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായ ചുംതലയേറ്റു.
മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചിൽ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തയാറായില്ല. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കൊളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു.
അഡീഷണൽ ജഡ്ജിമാരായി അഞ്ചുപേരുടെ വിവരങ്ങൾ ജനുവരി 17-ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികളെത്തി. വിക്ടോറിയ ഗൗരിയുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാർമ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: