തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കഴിഞ്ഞാലുടന്‍ അതെക്കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിക്കുക എന്നത് 24 വര്‍ഷമായി മലയാള മനോരരമ ചെയ്തുവരുന്ന കാര്യമാണ്. മനോരമ തന്നെ വലിയ സാമ്പത്തിക വിദഗ്ദന് എന്നു വിശേഷിപ്പിക്കുന്നവരാണ് പ്രസംഗത്തിനെത്തുക. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ബജറ്റിനെ പുകഴ്ത്തുന്നവരാണ് പ്രഭാഷണത്തിനെത്തിയെതെങ്കില് ബിജെപി ഭരിക്കുമ്പോള്‍ മോദി വിരുദ്ധരായി.
ഇത്തവണ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ് പ്രഫസറായ ബിശ്വജിത് ധര് ആയിരുന്നു പ്രഭാഷകന്‍.. നിതി ആയോഗിനു മുന്‍പുണ്ടായിരുന്ന ആസൂത്രണ കമ്മിഷനില്‍ സീനിയര്‍ കണ്‍സല്‍റ്റന്റായിരുന്നു. എക്സ്പോര്‍ട്ട് – ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് അംഗം, രാജ്യാന്തര തൊഴില്‍ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങി വിവിധ യുഎന്‍ സ്ഥാപനങ്ങളില്‍ കണ്‍സല്‍റ്റന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം മനോരമ ഓണ്‍ ലൈന്‍ അന്നു തന്നെ നല്കി.
‘കേന്ദ്ര ബജറ്റ് പ്രതീക്ഷ നല്‍കുന്നത്; ഭാവി മുന്നില്‍ കണ്ടുള്ളത്: ഡോ.ബിശ്വജിത് ധര്’‘ എന്ന തലക്കെട്ടില്‍ കൊടുത്തിരുക്കുന്ന വാര്‍ത്തയില്‍ കേന്ദ്ര ബജറ്റ് എല്ലാ തലത്തിലും മികച്ചത് എന്നാണ് പറയുന്നത്. വായിച്ചാല്‍ മനോരമ വടികൊടുത്ത് അടി വാങ്ങിയോ എന്ന് തോന്നിപ്പോകും.
കേന്ദ്ര ബജറ്റിനെ മോശമാക്കാന്‍ പെടാപാടുപെട്ട് തുടര്‍ച്ചയായി രണ്ട് മുഖപ്രസംഗങ്ങള്‍ എഴുതിയതിനുശേഷമാണ് പ്രഭാഷകനെ കൊണ്ടുവന്നത്. ഫെബ്രുവരി 2 ലെ ‘ധനമന്ത്രി കണ്ടതും കാണാതെ പോയതും‘ എന്ന മുഖപ്രസംഗത്തില്‍ കുറവകള് ഗവേഷണം നടത്തി അവതരിപ്പിക്കുന്നതിനിടെ ചില നല്ലകാര്യങ്ങളും സൂചിപ്പിച്ചിരുന്നു. അതിന്റെ കേടു തീര്‍ക്കാന്‍ പിറ്റേന്ന് ‘ കേന്ദ്ര ബജറ്റ് നല്കിയ നിരാശ’ എന്ന മുഖപ്രസംഗം എഴുതി ബജറ്റ് മഹാമോശമെന്ന് ആശ്വാസം കണ്ടു.
മനോരമയുടെ ഇരട്ടത്താപ്പ് ബിശ്വജിത് ധര്റിന്റെ പ്രഭാഷണം റിപ്പോര്‍ട്ടു ചെയ്തതിലും ഉണ്ട്. ബിശ്വജിത് വാഴ്ത്തിപ്പാടിയതായിട്ടാണ് മനോരമ ഓണ്‍ലൈന്‍ അന്നു തന്നെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിറ്റേന്ന് പത്രത്തില്‍ അച്ചടിച്ചു വന്നപ്പോള്‍ തിരിച്ചും. ഒന്നാം പേജിലുള്‍പ്പെടെ 8 വാര്‍ത്തകളാണ് കൊടുത്തത്. എല്ലാം ബജറ്റ് മോശമാണെന്നു പറയുന്ന വാര്‍ത്തകള്‍. ബജറ്റിനെകുറിച്ച് ഒരു നല്ലവാക്കുപോലുമില്ല.
കേരളത്തിലുള്ള വായനക്കാര്‍ക്കായി ഒരു റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തുള്ളവര്‍ വായിക്കുന്ന ഓണ്‍ലൈനിലേയ്ക്ക് മറ്റൊന്ന്. അതും ഒരാളുടെ തന്നെ പ്രസംഗം ഘടകവിരുദ്ധമായി. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗമാക്കാവുന്നതാണ് മനോരമയുടെ ബജറ്റ് പ്രഭാഷണവും റിപ്പോര്‍ട്ടിംഗും
മനോരമ ഓണ്‍ ലൈനില്‍ വന്ന റിപ്പോര്‍ട്ട്
കേന്ദ്ര ബജറ്റ് പ്രതീക്ഷ നല്‍കുന്നത്; ഭാവി മുന്നില്‍ കണ്ടുള്ളത്: ഡോ.ബിശ്വജിത് ധര്
കൊച്ചി : ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് രാജ്യത്തിനു പ്രതീക്ഷ നല്‍കുന്നതും ഭാവിയെ മുന്നില്‍ കണ്ടുള്ളതുമാണെന്നു സാമ്പത്തിക വിദഗ്ധന്‍ ഡോ. ബിശ്വജിത് ധര്. കൊച്ചിയില്‍ മലയാള മനോരമ സംഘടിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോരമ ബജറ്റ് പ്രഭാഷണ പരമ്പരയില്‍ ഇരുപത്തിനാലാമത്തേതായിരുന്നു ഇത്.
മൂലധന വിനിയോഗം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ സാധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 25 ശതമാനം മൂലധന ചെലവ് ഉയര്‍ത്തും വിധത്തിലാണ് ബജറ്റ്. സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വര്‍ഷം ഇത് 10 ലക്ഷം കോടി വരും. രാജ്യത്തിന്റെ ജിഡിപിയിലെ വര്‍ധന ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ പോകാം.
യുവജനങ്ങളെയും സ്ത്രീകളെയും പ്രത്യേകം പരിഗണിക്കുന്നതായിരുന്നു ബജറ്റ്. ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയാണ്. അതേ സമയം തൊഴില്‍ ഇല്ലാത്തവരുടെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ് ഒരു വസ്തുത. ഇതൊരു വലിയ പ്രശ്നം തന്നെയാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 400 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഈ വര്‍ഷം കയറ്റുമതി വളര്‍ച്ച നെഗറ്റീവാണ്.
ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച രാജ്യത്തു നിന്നുള്ള കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്പാദന മേഖലയുടെ വളര്‍ച്ച 2022–23 വര്‍ഷത്തില്‍ പിന്നാക്കം വന്നിട്ടുണ്ട്. ഇതിനെ ഇരട്ടക്കമ്മി എന്നു വിളിക്കാം. ഇറക്കുമതിയില്‍ വര്‍ധനവുണ്ടാകുന്നത് കറന്റ് അക്കൗണ്ടില്‍ കമ്മി കാണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഇരട്ടിയായിട്ടുണ്ട്.
അതേ സമയം കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തി നിര്‍ത്തുന്നതിനും ചുക്കാന്‍ പിടിക്കുന്നുണ്ട്. മഹാമാരിയുടെ കാലത്തു പോലും മൂലധനച്ചെലവ് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സ്വകാര്യ മേഖല നിക്ഷേപത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ പ്രകടമാക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഇത് ഇരട്ടിയായിട്ടുണ്ടെന്നതു വസ്തുതയാണ്. എന്തിനാണ് ഇത്രയേറെ പൊതു നിക്ഷേപം എന്ന ചോദ്യം ഉയരുമ്പോള്‍ അതിന്റെ ഉത്തരം സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത് സാധാരണ ജനങ്ങളെ കൊണ്ടാണ് എന്നതാണ്. അതുകൊണ്ടു തന്നെ പൊതു നിക്ഷേപം അനിവാര്യ ഘടകമാണ്. അതേ സമയം പ്രശ്നമെന്നു പറയുന്നത് കറന്റ് അക്കൗണ്ടിലെ കമ്മിയും വരുമാനത്താഴ്ചയുമാണ് സര്‍ക്കാര്‍ നേരിടുന്നത് എന്നതാണ്.
തൊഴിലുറപ്പിന്റെ കാര്യത്തില്‍, കേന്ദ്രം ചെലവഴിച്ചത് ബജറ്റില്‍ വകയിരുത്തിയതിലും കൂടുതലാണ്. ബജറ്റില്‍ വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, ഭക്ഷ്യ മേഖലകള്‍ക്കുള്ള വകയിരുത്തലില്‍ കുറവുണ്ടായിട്ടുണ്ട്. ബജറ്റിലെ വിനിയോഗത്തില്‍ കുറവു വന്നിട്ടുള്ളതും പ്രകടമാണ്. ഉല്പാദനം ചില സമയങ്ങളിലെങ്കിലും പ്രതിസന്ധിയിലാകുന്നുണ്ട്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം നടപ്പാക്കിയ ശേഷം നിശ്ചിത സെക്ടറുകളില്‍ കയറ്റുമതിയില്‍ ഇടിവാണ് പ്രകടമായിട്ടുള്ളത്.
നിലവില്‍ എല്ലാ മേഖലയ്ക്കുമുള്ള വകയിരുത്തലുകളിലും കുറവു വരുത്തിയിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉല്പാദനത്തിലേയ്ക്കുള്ള നികുതി നിരക്കു കുറവാണ്. വികസിത രാജ്യങ്ങളില്‍ ഇതു പൊതുവെ കുറവായാണ് പ്രകടമാകുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള സംഭാവനയും വളരെ താഴ്ന്നാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ് പ്രഫസറായ ബിശ്വജിത് ധര്, നിതി ആയോഗിനു മുന്‍പുണ്ടായിരുന്ന ആസൂത്രണ കമ്മിഷനില്‍ സീനിയര്‍ കണ്‍സല്‍റ്റന്റായിരുന്നു. എക്സ്പോര്‍ട്ട് – ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് അംഗം, രാജ്യാന്തര തൊഴില്‍ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങി വിവിധ യുഎന്‍ സ്ഥാപനങ്ങളില്‍ കണ്‍സല്‍റ്റന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ശ്രദ്ധേയമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: