തിരുവനന്തപുരം: മേക്ക് ഇന്‍ ഇന്ത്യ മാതൃകയില്‍ സംസ്ഥാനത്ത് മേക്ക് ഇന്‍ കേരള സംരഭ പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മേക്ക് ഇന്‍ കേരളക്കായി 1000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. അതില്‍ 100 കോടി ഈ വര്‍ഷം നീക്കിയിരുത്തി. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മേക്ക് ഇന്‍ കേരളയില്‍ പ്രാമുഖ്യം നല്‍കുക. വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മേക്ക് ഇന്‍ കേരള നടപ്പിലാക്കുന്നതെന്നും ധനമന്ത്രി. അതേസമയം, .യുവാക്കളെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി. വിജ്ഞാന സമൂഹത്തിനായി പ്രത്യേക പരിഗണന. യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: