ചെന്നൈ: ജി 20 പരിപാടിയിൽ അഗസ്ത്യം കളരിയുടെ പ്രപഞ്ചവന്ദനം. ചെന്നൈയിൽ ആരംഭിച്ച ജി 20 എഡ്യൂക്കേഷൻ വർക്കിംഗ് ഗ്രൂപ്പ് സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം ആണ് അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെയും ക്ഷണിതാക്കളുടെയും മുന്നിൽ പ്രപഞ്ചവന്ദനം- The power of Pancha Bhutha Through kalaripayattu എന്ന സംഗീത വീഡിയോ പ്രദർശിപ്പിച്ചത്.
തിരുവനന്തപുരത്തെ അഗസ്ത്യം കളരിയിലെ കായിക പ്രതിഭകളെ ഉൾപ്പെടുത്തി ഡോ. മഹേഷ് ഗുരുക്കളാണ് തമിഴിലും മലയാളത്തിലും വീഡിയോ സംവിധാനം ചെയ്തത്. കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകളും ചുവടുകളും മനുഷ്യപ്രകൃതിയെ പ്രപഞ്ചത്തോട് എങ്ങനെയാണ് കൂട്ടിയിണക്കുന്നതെന്ന് കാണിച്ചു തരുന്ന വീഡിയോ, സർവ ചരാചരങ്ങളും പ്രപഞ്ചത്തിൽ അനിവാര്യമാണെന്ന ആശയവും മുന്നോട്ടു വയ്ക്കുന്നു.
ഇന്ത്യൻ നോളേഡ്ജ് സിസ്റ്റംസ്, നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേയ് ഞ്ച് ആൻഡ് ഹ്യൂമൻ ഹെൽത്ത്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ, ട്രിനിറ്റി കോളേജിലെ IKS സെന്റർ ഫോർ കളരിപ്പയറ്റ് ആൻഡ് സിദ്ധർ ട്രഡിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.
സ്ക്രിപ്റ്റ് ; Dr അരുൺ സുരേന്ദ്രൻ.
ബി ടി അനിൽകുമാറിന്റെ വരികൾക്ക് സംഗീതം പകർന്നത് അശ്വിൻ ജോൺസൺ.
തമിഴിൽ വരികളെഴുതിയത് ഹരി ആര്യാസ്.ആലാപനം അനിൽറാം, ശിവന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: