പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വ്യാപാര സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. അവനവന് ചെയ്ത സത്കര്മങ്ങളുടെ ഫലമനുഭവിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. ഭൂമി, വാഹനങ്ങള്‍ മുതലായവ അധീതയില് വന്നുചേരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാഹിത്യപരമായോ രാഷ്ട്രീയമായോ വാദപ്രതിവാദത്തിലേര്‍പ്പെടാനുള്ള പ്രവണതയുണ്ടാകും. ചെറുയാത്രകള് സുഖകരമായി ഭവിക്കും. സന്താനങ്ങള്‍ മുഖേന ധനാഗമമുണ്ടാകുന്നതാണ്. മാതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനു വേണ്ടി വളരെയധികം പ്രയത്നിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും. വീട് പണിയിലും മറ്റും വേണ്ടത്ര പുരോഗതിയുണ്ടാകും. കരാര്‍ ജോലി ഏറ്റെടുക്കുന്നവര്‍ക്ക് വലിയ ഗുണമുണ്ടാകില്ല. കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തി ഇന്നു തുടരുന്ന ചില ഏര്‍പ്പാടുകള്‍ വേണ്ടെന്നു വയ്ക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വീടു സംബന്ധമായ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന് ലഭിക്കും. ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കലാരംഗങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും നന്നായി ശോഭിക്കും. വക്കീലന്മാര്, അധ്യാപകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിന പ്രയത്നം ചെയ്യും. കൃഷിയില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കും. ഒരു കര്‍മം ഉപേക്ഷിച്ച് മറ്റൊരു കര്‍മത്തിന് ശ്രമിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ആപത്താണ്. കുടുംബത്തില്‍ സുഖവും കുറയും. ദാമ്പത്യസുഖം കുറയും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താനിടവരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ജോലിയില്‍ തടസ്സങ്ങള്‍ വന്നുചേരും. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ വ്യാകുലപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പുതിയ ചില സ്നേഹബന്ധങ്ങള്‍ വന്നുചേരും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരും. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കപ്പെടും. സ്വയംകൃതാനര്‍ത്ഥത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശയാത്രയ്ക്കുള്ള സാധ്യതയുണ്ട്. അന്തരിച്ച വ്യക്തികളുടെ സ്വത്തിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായേക്കാം. രാപകലില്ലാതെ അധ്വാനിച്ചാലും അതിനനുസരിച്ച് വരുമാനമുണ്ടാകില്ല.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പൊതുവെ ജീവിതനിലവാരം ഉയരും. കെട്ടിക്കിടക്കുന്ന കേസില്‍ തീരുമാനമാകും. ലോഹങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്. ഉല്ലാസങ്ങള്‍ക്കായി അധികസമയം നീക്കവയ്ക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല. ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നു വരും. വ്യവസായങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. ദൂരയാത്രകള് സുഖകരമായി ഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: