ലഖ്നൗ: സനാതന ധര്‍മ്മമാണ് രാഷ്ട്രീയ ധര്‍മ്മമെന്നും പണ്ട് നശിപ്പിക്കപ്പെട്ട മത കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കാന്‍ പ്രചാരണം തുടങ്ങേണ്ടതുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അയോധ്യയിലെ രാമക്ഷേത്രം പോലെ മറ്റ് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളും പുനസ്ഥാപിക്കണം. നമ്മള് സ്വാര്‍ത്ഥയ്ക്ക് മുകളിലേക്ക് ഉയരുമ്പോള്‍ നമ്മള് രാഷ്ടീയ ധര്‍മ്മവുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. – യോഗി ആദിത്യനാഥ് പറഞ്ഞു.
ദേശീയ മതവുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ നമ്മുടെ രാജ്യം സുരക്ഷിതമാവുന്നു. നമ്മുടെ അഭിമാനചിഹ്നങ്ങള്‍ പുനസ്ഥാപിക്കണം. പശുവിനെയും ബ്രാഹ്മണനെയും സംരക്ഷിക്കണം. മതകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ ആ പ്രദേശത്ത് അതിനെതിരെ പ്രചാരണം നടക്കണം. അതിന് ഉദാഹരണമാണ് അയോധ്യയിലെ രാമക്ഷേത്രം. 500 വര്‍ഷങ്ങള്‍ക്ക് ശേഷം മോദിയുടെ പരിശ്രമഫലമായി അയോധ്യയില്‍ ഗംഭീരക്ഷേത്രമാണ് ഉയരുന്നത്. – യോഗി പറഞ്ഞു.
ജലോറിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും അനുഗമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: