തിരുവനന്തപുരം: റോസ്ഗാര്‍ മേളകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വരര്‍ തേലി. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതി റോസ് ഗാര് മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിയമന ഉത്തരവ് തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കേന്ദ്ര ഗവണ്മെന്റ് പ്രഥമ പരി?ഗണന നല്‍കുന്നത്, അതിനുള്ള തെളിവാണ് ഇന്ന് വിതരണം ചെയ്ത 71,000 നിയമന ഉത്തരവുകള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ നിയമിതരായ ഇവര്‍ക്ക് അമൃതകാലത്തിലൂടെ കടന്നു പോയി 2047ലെ ഇന്ത്യയെ സാക്ഷ്യംവഹിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രാജ്യത്തിനും ജനങ്ങള്‍ക്കുമായി ആത്മാര്‍ത്ഥമായ സേവനം കാഴ്ചവെയ്ക്കാന്‍ രാമേശ്വരര്‍ തേലി നിയമിതരായവരോട് അഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി റോസ്ഗാര്‍ മേള ഉദ്ഘാടനം ചെയ്യുകയും നിയമന ഉത്തരവ് ലഭിച്ചവരുമായി സംവദിക്കുയും ചെയ്തു. റെയില്‍വേ, വി.എസ്.എസ്.സി, ഇപിഎഫ്ഒ,എന്‍ എസ് ഒ, തപാല്‍ വകുപ്പ്, ബാങ്ക് ഓഫ് ബെറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിയമനം. തിരുവനന്തപുരം മേഖലയില്‍ നിന്ന് നിയമനം ലഭിച്ച 108 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേര് കേന്ദ്ര സഹമന്ത്രി രാമേശ്വര്‍ തേലിയില്‍ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി. ബാക്കിയുള്ളവര്‍ക്ക് അതത് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരവ് വിതരണം ചെയ്തു.
ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷണര്‍ ആര്. ഗോവിന്ദരാജന്‍, ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ വി എസ് ശ്രീലേഖ, കസ്റ്റംസ് കമ്മീഷണര്‍ (സിജിഎസ്ടി) ടി.ജി. വെങ്കടേഷ്, ഡയറക്ടര്‍ ഓഫ് പോസ്റ്റ്സ് എം ആര് വിജി, ഇ പി എഫ് ഒ അഡീഷണല്‍ സെന്‍ട്രല്‍ പി എഫ് കമ്മീഷണര്‍ ഡോ. അനില്‍ ഒ കെ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: