വെറും അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുട്ടിസിനിമയായിരുന്നു ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം. 25 ദിവസം പിന്നിടുമ്പോഴേക്കും 40 കോടി കൊയ്ത മാളികപ്പുറം ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ വിജയിന്റെ വാരിസിനെയും അജിതിന്റെ തുനിവിനെയും നേരിട്ട് എതിര്‍ക്കുന്ന സിനിമയായി മാറിയിരിക്കുന്നു.
200 കോടിയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച വാരിസും തുനിവും മാളികപ്പുറത്തില്‍ നിന്നും നല്ല ചെറുത്തുനില്പ് തന്നെയാണ് നേരിടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റുമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മാളികപ്പുറം.
കലര്‍പ്പില്ലാത്ത ഭക്തിയുടെ ആത്മീയ പ്രസാദം നിറഞ്ഞ മാളികപ്പുറം കേരളത്തിലെങ്ങും സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിച്ചതോടെ മാളികപ്പുറം ഒരു കുടുംബചിത്രം കൂടിയായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കളക്ഷന്‍ വർദ്ധിക്കുന്നു എന്നതാണ് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്നത്.
പല തിയറ്റുകളിൽ നിന്നും വിജയിന്റെ വാരിസ് ഒഴിവാക്കി മാളികപ്പുറം കളിക്കുന്നതായും വാര്‍ത്തകള്‍ വരുന്നു.. പ്രവൃത്തി ദിവസങ്ങളിൽ പോലും ഹൗസ് ഫുള്‍ ആണെന്നതാണ് സ്ഥിതി. മാളികപ്പുറം ഇപ്പോള്‍ 170 സ്ക്രീനുകളിലായി പ്രദർശനം. ചിത്രം ഇതിനോടകം 40 കോടി നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമായി മാളികപ്പുറം മാറുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: