കാഠ്മണ്ഡു: നേപ്പാളില്‍ വിമാന ദുരന്തമുണ്ടായ യെതി എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആയ പെണ്‍കുട്ടി വിമാനാപകടത്തിന് തൊട്ടു മുന്‍പ് പങ്കുവെച്ച വീഡിയോ വൈറലാവുന്നു.
നേപ്പാളിലെ പൊഖാറയില്‍ യാത്രാവിമാനം നിലംപൊത്തുന്നതിന് തൊട്ടുമുന്‍പാണ് ഫ്ളൈറ്റ് അറ്റന്‍ഡന്റായ പെണ്‍കുട്ടി ടിക് ടോകില്‍ വീഡിയോ ചെയ്തത്.
പ്രസന്നവതിയായ എയര്‍ ഹോസ്റ്റസ് ഒഷിന്‍ മാഗര്‍ പ്രതീക്ഷകളോടെയാണ് ടിക് ടോക് വീഡിയോയില്‍ നില്‍ക്കുന്നത്. പക്ഷെ അധികം വൈകാതെ അവള് മരണത്തിലേക്ക് പോയി.
“മരണം ഏത് നിമിഷത്തിലും അപ്രതീക്ഷിതമായി എത്തിയേക്കാമെന്നതിനാല്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജീവിതം പൂര്‍ണ്ണമായും ജീവിക്കുക”- എന്നാണ് എയര്‍ ഹോസ്റ്റസ് ഓഷിന്‍ മാഗറിന്റെ മരണവാര്‍ത്ത പങ്കുവെച്ച് ദീപ് അഹ്ലവാത് കൂറിച്ചത്.
വിമാനത്തില്‍ നില്ക്കുന്ന 24 കാരിയായ ഒഷിന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥിനിയാണ്. പൊഖാറയില്‍ പോയി മടങ്ങി വന്നതിന് സേഷം സംക്രാന്തി ഉത്സവം ആഘോഷിക്കാമെന്ന് ഒഷിന്‍ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നതായി പറയുന്നു. സംക്രാന്തി ദിവസത്തില്‍ ജോലിക്ക് പോകേണ്ടെന്ന് സൈന്യത്തില്‍ നിന്നും വിരമിച്ച അച്ഛന് മോഹന്‍ ആലെ മാഗര്‍ പറഞ്ഞിരുന്നതാണ്. പക്ഷെ ഒഷിന്‍ അത് കേട്ടില്ല. അവള് ടിക് ടോക് വീഡിയോ ചെയ്തതിന് പിന്നാലെ മരണത്തിലേക്ക് പോയി. നാല് മക്കളില്‍ മൂത്തമകളാണ് ഒഷിന്‍. നാല് വയസ്സായ സഹോദരനെയും രണ്ട് സഹോദരിമാരെയും ഒഷിന്‍ കാഠ്മണ്ഡുവില്‍ പഠനത്തനായി കൊണ്ടുപോയിരുന്നതാണ്. അച്ഛനോടും അമ്മയോടും കാഠ്മണ്ഡുവിലേക്ക് വരാന്‍ ഒഷീന്‍ പറഞ്ഞിരുന്നു. പക്ഷെ അവര്‍ പോയിരുന്നില്ല. ചൊവ്വാഴ്ച പൊഖാറയിലെ അപകടസ്ഥലത്തെത്തി മകള്‍ ഒഷീന്റെ മൃതദേഹം അച്ഛനും അമ്മയും തിരിച്ചറിഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഒഷിന്‍ വിവാഹിതയായി. അവളുടെ ഭര്‍ത്താവ് യുകെയിലാണ്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: