ലാഹോര്‍: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനി യുവതിയെയാണ് ദാവൂദ് വിവാഹം ചെയ്തെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 2022 സെപ്റ്റംബറില്‍ എന്‍ഐഎ മുമ്പാകെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന് അലി ഷാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെയാണ് ദാവൂദ് രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ മൊഴി. നേരത്തെ ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിം തന്റെ ആദ്യ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖിനെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്ന് അലി ഷാ എന്‍ ഐ എയോട് പറഞ്ഞത്. ദാവൂദിന്റെ രണ്ടാം വിവാഹം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ മെഹജബീനില്‍ നിന്ന് മാറ്റാനുള്ള ശ്രമമായിരിക്കാമെന്നാണ് കരുതുന്നത്. 2022 ജൂലൈയില്‍ മെഹജബീനെ കണ്ടപ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ച് അറിയിച്ചതെന്നും അലി ഷാ പറയുന്നു. ദാവൂദിന്റെ ആദ്യ ഭാര്യ ഇന്ത്യയിലെ ബന്ധുക്കളുമായി വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാറുണ്ടെന്നും അലി ഷാ പറയുന്നു. ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനിലെ കറാച്ചിയിലാണെന്നും ഏത് സ്ഥലത്താണുള്ളത് എന്ന് സംബന്ധിച്ചുള്ള വിവരങ്ങളും അലി അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: