തിരുവനന്തപുരം:കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചത് ശബരിമല സീസണും സ്കൂള്‍ പരീക്ഷകളുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ശബരിമലയിലെ മകരവിളക്ക് ശനിയാഴ്ച സമാപിച്ചതാണ്. ക്രിക്കറ്റ് ഏകദിനം ഞായറാഴ്ചയാണ്. പിന്നെ എങ്ങിനെയാണ് ശബരി മല സീസണ് ഏകദിന ക്രിക്കറ്റ് ടിക്കറ്റ് വില്പനയെ ബാധിക്കുന്നതെന്ന് അറിയുന്നില്ല.
വിനോദ നികുതി കൂട്ടുക വഴി ടിക്കറ്റ് വില കുത്തനെ വര്‍ധിച്ചതാണ് ടിക്കറ്റ് വില്പനയെ ബാധിക്കാന്‍ കാരണമായത്. എന്നാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനയെ ബിനീഷ് കൊടിയേരി സൗകര്യപൂര്‍വ്വം വിട്ടുകളയുന്നു. ബിനീഷ് കൊടിയേരി അടുത്ത കാരണമായി നിരത്തുന്നത് കാണികളുടെ ആലസ്യത്തേയാണ്. അമ്പത് ഓവര്‍ മത്സരമായതുകൊണ്ടാണ് ആളുകള്‍ വരാതിരിക്കുന്നതെന്നും അദേഹം ന്യായീകരിച്ചു. അത്രയും മണിക്കൂറുകള്‍ ഇരിക്കാന്‍ ആള്‍ക്കാര്‍ക്ക് താല്പര്യമില്ലെന്നാണ് ടിക്കറ്റ് വില്‍പ്പനയിലെ മന്ദഗതിയെ കാണിക്കുന്നതെന്നും അദേഹം പറഞ്ഞു.ഇതിനു മുമ്പ് ബിസിസിഐ ലാഭം വാരിക്കൂട്ടിയ കളിയും ഇതേ കാര്യവട്ടം കാമ്പസില്‍ നടന്നതാണെന്ന് ഓര്‍മ്മിക്കുക.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും ആരോപിച്ചിരുന്നു. 40000 സീറ്റുകള്‍ ഉള്ള സ്റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. 1000,2000 എന്നിങ്ങനെ ടിക്കറ്റ് നിരക്ക് വെച്ച് പണം വാരിക്കൂട്ടാനായിരുന്നു കായികമന്ത്രിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്നറിയുന്നു. ലാഭത്തുക കൊണ്ട് കായികരംഗവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കാണികള്‍ കുറഞ്ഞതോടെ ഇതെല്ലാം പാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: